Begin typing your search...

ഷാ​ർ​ജ​യി​ൽ പു​തി​യ പാ​ർ​ക്കി​ങ്​ സ​ബ്‌​സ്‌​ക്രി​പ്‌​ഷ​ൻ പ്ലാ​ൻ അ​വ​ത​രി​പ്പി​ച്ചു

ഷാ​ർ​ജ​യി​ൽ പു​തി​യ പാ​ർ​ക്കി​ങ്​ സ​ബ്‌​സ്‌​ക്രി​പ്‌​ഷ​ൻ പ്ലാ​ൻ അ​വ​ത​രി​പ്പി​ച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ന​ഗ​ര പ​രി​ധി​ക​ളി​ൽ താ​മ​സ​ക്കാ​ർ​ക്കും ബി​സി​ന​സ്​ സം​രം​ഭ​ക​ർ​ക്കും വ്യ​ക്​​തി​ക​ൾ​ക്കും കു​റ​ഞ്ഞ കാ​ല​ത്തേ​ക്കും ദീ​ർ​ഘ​കാ​ല​ത്തേ​ക്കും പൊ​തു പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​നു​ള്ള പു​തി​യ പ്ലാ​നു​ക​ൾ അ​വ​ത​രി​പ്പി​ച്ച്​ ഷാ​ർ​ജ മു​നി​സി​പ്പാ​ലി​റ്റി. വ്യ​ക്​​തി​ക​ൾ​ക്ക്​ തി​ര​ഞ്ഞെ​ടു​ത്ത ര​ണ്ട്​ ഏ​രി​യ​ക​ളി​ൽ മാ​ത്രം ഒ​രു മാ​സ​ത്തേ​ക്ക്​ പാ​ർ​ക്കി​ങ്​ അ​നു​വ​ദി​ക്കു​ന്ന പ്ലാ​ൻ ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.വ്യ​ക്​​തി​ഗ​ത പാ​ർ​ക്കി​ങ്, ക​മേ​ഴ്​​സ്യ​ൽ പാ​ർ​ക്കി​ങ്, ഇ​ള​വു​ക​ളോ​ടെ​യു​ള്ള പാ​ർ​ക്കി​ങ്​ എ​ന്നി​ങ്ങ​നെ മൂ​ന്ന്​ പ്ലാ​നു​ക​ളാ​ണ്​ അ​വ​ത​രി​പ്പി​ച്ച​ത്. എ​ല്ലാ പാ​ർ​ക്കി​ങ്​ ഇ​ട​ങ്ങ​ളും ഉ​പ​യോ​ഗി​ക്കാ​വു​ന്ന വ്യ​ക്​​തി​ഗ​ത പാ​ർ​ക്കി​ങ്ങി​ൽ 10 ദി​വ​സ​ത്തേ​ക്ക്​ 170 ദി​ർ​ഹ​മാ​ണ്​ ഫീ​സ്​. 20 ദി​വ​സ​ത്തേ​ക്ക്​ 290 ദി​ർ​ഹ​മും ഒ​രു മാ​സ​ത്തേ​ക്ക്​ 390 ദി​ർ​ഹ​മും ന​ൽ​ക​ണം. 850 ദി​ർ​ഹം ന​ൽ​കി​യാ​ൽ മൂ​ന്നു മാ​സ​ത്തേ​ക്കും 1400 ദി​ർ​ഹം അ​ട​ച്ചാ​ൽ ആ​റു മാ​സ​ത്തേ​ക്കും പാ​ർ​ക്കി​ങ്​ ല​ഭി​ക്കും. 2300 ദി​ർ​ഹ​മാ​ണ്​ ഒ​രു വ​ർ​ഷ​ത്തേ​ക്ക്.

ര​ണ്ട് ഏ​രി​യ​ക​ളി​ൽ മാ​ത്രം ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ്ലാ​നി​ൽ ഒ​രു മാ​സ​ത്തേ​ക്ക്​ 166 ദി​ർ​ഹ​മാ​ണ്​ ഫീ​സ്. മൂ​ന്നു മാ​സ​ത്തേ​ക്ക്​ 500 ദി​ർ​ഹ​മും ആ​റു മാ​സ​ത്തേ​ക്ക്​ 900 ദി​ർ​ഹ​മും ഒ​രു വ​ർ​ഷ​ത്തേ​ക്ക്​ 1700 ദി​ർ​ഹ​മും ന​ൽ​ക​ണം. ​ക​മേ​ഴ്​​സ്യ​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക്​ എ​ല്ലാ പാ​ർ​ക്കി​ങ്​ ഏ​രി​യ​ക​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നു​ള്ള പ്ലാ​നി​ൽ 10 ദി​വ​സ​ത്തേ​ക്ക്​ 170 ദി​ർ​ഹം ന​ൽ​ക​ണം. 20 ദി​വ​സ​ത്തേ​ക്ക്​ 290 ദി​ർ​ഹം, ഒ​രു മാ​സ​ത്തേ​ക്ക്​ 390, മൂ​ന്നു മാ​സ​ത്തേ​ക്ക്​ 1050 ദി​ർ​ഹം, ആ​റു മാ​സ​ത്തേ​ക്ക്​ 1750 ദി​ർ​ഹം, ഒ​രു വ​ർ​ഷ​ത്തേ​ക്ക്​ 2850 ദി​ർ​ഹം എ​ന്നി​ങ്ങ​നെ ഈ​ടാ​ക്കും. ഇ​ത്​ ര​ണ്ട്​ പ്ര​ത്യേ​ക ഏ​രി​യ​ക​ളി​ൽ മാ​ത്ര​മാ​ണെ​ങ്കി​ൽ മൂ​ന്നു മാ​സ​ത്തേ​ക്ക്​ 600 ദി​ർ​ഹം, ആ​റു മാ​സ​ത്തേ​ക്ക്​ 1,100 ദി​ർ​ഹം, ഒ​രു വ​ർ​ഷ​ത്തേ​ക്ക്​ 2,100 ദി​ർ​ഹം എ​ന്നി​ങ്ങ​നെ​യാ​ണ്​ ഫീ​സ്. 20 ശ​ത​മാ​നം ഇ​ള​വോ​ടെ​യു​ള്ള അ​സാ​ധാ​ര​ണ പാ​ർ​ക്കി​ങ്​ ഏ​രി​യ​ക​ളി​ൽ മൂ​ന്നു മാ​സ​ത്തേ​ക്ക്​ 600 ദി​ർ​ഹം, ആ​റു മാ​സ​ത്തേ​ക്ക്​ 1,050 ദി​ർ​ഹം, ഒ​രു വ​ർ​ഷ​ത്തേ​ക്ക്​ 1,850 ദി​ർ​ഹം എ​ന്നി​ങ്ങ​നെ അ​ട​ക്ക​ണം.

എ​ന്നാ​ൽ, യു.​എ.​ഇ പൗ​ര​ന്മാ​രാ​യ പ്രാ​യ​മാ​യ​വ​ർ, വി​ര​മി​ച്ച​വ​ർ അ​ല്ലെ​ങ്കി​ൽ പ​ണ​മ​ട​ച്ചു​ള്ള പാ​ർ​ക്കി​ങ്​ സോ​ണു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ, ഷാ​ർ​ജ ന​ഗ​ര​ത്തി​ലെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ, വി​ദ്യാ​ർ​ഥി​ക​ൾ, സോ​ഷ്യ​ൽ സ​ർ​വി​സ് ഗു​ണ​ഭോ​ക്താ​ക്ക​ൾ, ഹോം​ലാ​ൻ​ഡ് പ്രൊ​ട്ട​ക്‌​ടേ​ഴ്‌​സ് കാ​ർ​ഡോ വാ​ഫ​ർ കാ​ർ​ഡോ ഉ​ള്ള​വ​ർ എ​ന്നി​വ​ർ​ക്ക്​ മാ​ത്ര​മേ അ​സാ​ധാ​ര​ണ പ്ലാ​ൻ ല​ഭി​ക്കൂ. എ​സ്.​സി.​എം വെ​ബ്​​സൈ​റ്റ്, www.shjmun.gov.ae, ഷാ​ർ​ജ മു​നി​സി​പ്പാ​ലി​റ്റി അം​ഗീ​കൃ​ത സ​ർ​വി​സ്​ സെ​ന്‍റ​റു​ക​ൾ എ​ന്നി​വ വ​ഴി പാ​ർ​ക്കി​ങ്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ഇ​ള​വു​ക​ൾ അ​നു​വ​ദി​ച്ച പാ​ർ​ക്കി​ങ്​ ആ​വ​ശ്യ​മു​ള്ള​വ​ർ സ​ർ​വി​സ്​ സെ​ന്‍റ​റു​ക​ൾ മു​ഖാ​ന്ത​രം മാ​ത്ര​മേ അ​പേ​ക്ഷി​ക്കാ​വൂ. എ​മി​റേ​റ്റ്​​സ്​ ഐ.​ഡി, വാ​ഹ​ന ര​ജി​സ്​​ട്രേ​ഷ​ൻ കാ​ർ​ഡ്, ട്രേ​ഡ്​ ലൈ​സ​ൻ​സ്, ഇ​ള​വു​ക​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക്​ അ​ത്​ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ എ​ന്നി​വ അ​പേ​ക്ഷ​ക്കൊ​പ്പം സ​മ​ർ​പ്പി​ക്ക​ണം.

WEB DESK
Next Story
Share it