യുഎഇയിൽ പുതിയ അധ്യായന വർഷത്തിന് തുടക്കം
ഏഷ്യൻ പാഠ്യ പദ്ധതി പിന്തുടരുന്ന യു.എ.ഇയിലെ വിദ്യാലയങ്ങളിൽ പുതിയ അധ്യയന വർഷത്തിന് ഇന്ന് തുടക്കമായി. നൂറുകണക്കിന് വിദ്യാർത്ഥികളാണ് ആദ്യാക്ഷരം നുകരാൻ വിദ്യാലയങ്ങളിൽ പുതുതായി എത്തിച്ചേർന്നത്. നാട്ടിൽ നിന്നും വരുന്നവരും ഇവിടെ സ്കൂളുകൾ മാറുന്നവരുമായി ഒന്നുമുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിൽ പുതിയ വിദ്യാർഥികൾ പല സ്കൂളുകളിലും എത്തിച്ചേർന്നു.
നവാഗതരെ സ്വീകരിക്കാൻ വിദ്യാലയങ്ങൾ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്. ക്ലാസ് മുറികൾ അലങ്കരിച്ചും പ്രവേശനോത്സവങ്ങൾ സംഘടിപ്പിച്ചുമാണ് അധ്യാപകരും സ്കൂൾ അധികൃതരുംവിദ്യാർഥികളെ സ്വീകരിക്കാൻ ഒരുങ്ങിയത്. നിരവധി വിദ്യാർഥികളാണ് വിവിധ ക്ലാസ്സുകളിൽ പുതുതായി പ്രവേശനം നേടിയത്. വിദ്യാർഥികളുടെ അഡ്മിഷനും, പാഠ പുസ്തകങ്ങളുടെയും യൂണിഫോമുകളുടെയും വിൽപ്പനയുമായിവലിയ തിരക്കാണ് പെരുന്നാൾ അവധിക്ക് മുന്നേ ഏഷ്യൻ സ്കൂളുകളിൽ അനുഭപ്പെട്ടത്. വിപണിയിൽ പെരുന്നാൾ വിപണിക്കൊപ്പം ബാക് ടു സ്കൂൾ വിപണിയും കഴിഞ്ഞ ആഴ്ചകളിൽ സജീവമായിരുന്നു.