Begin typing your search...

500 ദിർഹത്തിന് സ്വർണ്ണം വാങ്ങൂ, ഭാഗ്യശാലികളെ കാത്തിരിക്കുന്നത് 25 കിലോ സ്വർണ്ണം

500 ദിർഹത്തിന് സ്വർണ്ണം വാങ്ങൂ, ഭാഗ്യശാലികളെ കാത്തിരിക്കുന്നത് 25 കിലോ സ്വർണ്ണം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ദുബായ് : ദുബായ് സ്വർണ വ്യവസായ വ്യാപാര സംഘടനയായ ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പ് ആവേശോജ്ജ്വലമായ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ക്യാമ്പയിന് തുടക്കം കുറിച്ചു. ലിവ് ദി ഗ്ലിറ്റർ എന്നാണ് ക്യാമ്പയിന് പേര് നൽകിയിരിക്കുന്നത്. 100 ഉപഭോക്താക്കൾക്ക് നറുക്കെടുപ്പിലൂടെ 25 കിലോ സ്വർണ്ണം വരെ നേടാനുള്ള സുവർണ്ണാവസരമാണ് ഇത്തവണത്തെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ജനുവരി 29 വരെയാണ് കുറഞ്ഞ ചിലവിൽ വമ്പൻ ഭാഗ്യം നേടാനുള്ള ഈ അവസരം ഉണ്ടായിരിക്കുക. സംഘടനയുടെ കീഴിൽ വരുന്ന ജ്വല്ലറികളിൽ നിന്ന് അഞ്ഞൂറ് ദിർഹമോ അതിലധികമോ വിലയുള്ള സ്വർണ്ണാഭരണങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന നറുക്കെടുപ്പ് കൂപ്പൺ വഴി ഭാഗ്യശാലികൾക്ക് കാൽകിലോ സ്വർണ്ണം സമ്മാനമായി നേടാം.

അഞ്ഞൂറ് ദിർഹം വിലയുള്ള സ്വർണ്ണാഭരണങ്ങൾ വാങ്ങുമ്പോൾ ഒരു നറുക്കെടുപ്പ് കൂപ്പണും , അഞ്ഞൂറ് ദിർഹം വിലയുള്ള വജ്ര- പേൾ ആഭരണങ്ങൾ വാങ്ങുമ്പോൾ രണ്ട് നറുക്കെടുപ്പ് കൂപ്പണുകളും ലഭിക്കും. കാമ്പയിൻ കാലയളവിൽ എല്ലാ ഒന്നിടവിട്ട ദിവസങ്ങളിലും 4 വിജയികൾക്ക് നറുക്കെടുപ്പിലൂടെ 250 ഗ്രാം സ്വർണം വീതം സമ്മാനമായി ലഭിക്കുന്നു.ക്യാമ്പയിൻ കാലയളവിൽ 25 കിലോ സ്വർണ്ണമാണ് ഇങ്ങനെ 100 ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പ് ലേബലിന് കീഴിൽ പങ്കെടുക്കുന്ന 175 ലധികം ഔട്ട്‌ലെറ്റുകളിൽ മാത്രമാണ് ഈ ഓഫറുകൾ ലഭ്യമാവുക.

കാമ്പയിനിൽ പങ്കെടുക്കുന്ന റീട്ടെയിൽ ഷോപ്പുകൾ, നറുക്കെടുപ്പ് ദിവസങ്ങള്‍, വേദികൾ കൂടാതെ മറ്റുള്ള എല്ലാ വിവരങ്ങളും ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പ് വെബ്സൈറ്റ് ആയ http://dubaicityofgold.com/ ലൂടെ അറിയാൻ സാധിക്കും.

"ലോകത്തിന്റെ സ്വർണാഭരണകേന്ദ്രമെന്ന നിലയിൽ ദുബായ് നഗരത്തെ നിലനിർത്തുക, ഉപഭോക്താക്കളെ ആകർഷിക്കുക , റീട്ടെയിൽ മേഖലക്ക് കറുത്ത പകരുക , എന്നീ ലഷ്യങ്ങളോടെയാണ് ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പ് ക്യാമ്പയിൻ നടത്തുന്നതെന്ന് ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പ് ചെയർമാൻ തവഹീദ് അബ്ദുള്ള അഭിപ്രായപ്പെട്ടു. 'ലിവ് ദ ഗ്ലിറ്റർ' 2022 നറുക്കെടുപ്പിലൂടെ ചില്ലറവ്യാപാരികൾക്ക് കൂടുതൽ മികച്ച വില്പന സാധ്യത തുറന്നുകൊടുക്കുകയും അതോടൊപ്പം നറുക്കെടുപ്പിൽ വിജയിക്കുന്നതിലൂടെ ജീവിതത്തെ മാറ്റിമറിക്കുന്ന അവസരവുമാണ് ലഭിക്കുന്നത്.ഈ ക്യാമ്പയിനിലൂടെ മുഴുവൻ ജ്വല്ലറിവ്യവസായത്തിന്റെയും ഉന്നമനമാണ് ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികളായ H.E ലൈല സുഹൈല്‍, ബോര്‍ഡ് മെമ്പര്‍, സി. ഇ. ഒ, ദുബായ് ഗോള്‍ഡ്‌ ആന്‍ഡ്‌ ജ്വല്ലറി ഗ്രൂപ്പ്. സി. ഇ. ഒ, സ്ട്രാറ്റജിക്ക് അലയന്‍സ് ആന്‍ഡ്‌ പാര്‍ട്ണര്‍ഷിപ്പ് സെക്റ്റര്‍ ഡി സി ടി എം ആൻഡ് എൻറ്റിറ്റിസ് പറഞ്ഞു.

Krishnendhu
Next Story
Share it