Begin typing your search...

ദു​ബൈ​യി​ൽ പു​തു​താ​യി 39 സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കും

ദു​ബൈ​യി​ൽ പു​തു​താ​യി 39 സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ദുബൈയിലെ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ പു​തു​താ​യി 39 സ്ഥാ​പ​ന​ങ്ങ​ൾ​കൂ​ടി ആ​രം​ഭി​ക്കു​ന്നു. സ്കൂ​ളു​ക​ൾ, ന​ഴ്​​സ​റി​ക​ൾ, സ​ർ​വ​ക​ലാ​ശാ​ല​ക​ൾ എ​ന്നി​വ​യ​ട​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ പു​തി​യ അ​ധ്യയ​ന വ​ർ​ഷ​ത്തി​ലാ​ണ്​ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​ത്. ഇ​വ ആ​രം​ഭി​ക്കു​ന്ന​തോ​ടെ എ​മി​​റേ​റ്റി​ലെ സ്വ​കാ​ര്യ സ്കൂ​ൾ രം​ഗ​ത്ത്​ 16,000 കൂ​ടു​ത​ൽ സീ​റ്റു​ക​ൾ​കൂ​ടി ല​ഭ്യ​മാ​കു​മെ​ന്ന്​ നോ​ള​ജ്​ ആ​ൻ​ഡ്​ ഹ്യൂ​മ​ൻ ഡെ​വ​ല​പ്​​മെ​ന്‍റ് അ​തോ​റി​റ്റി (കെ.​എ​ച്ച്.​ഡി.​എ) വ്യ​ക്ത​മാ​ക്കി. എ​മി​റേ​റ്റി​ലെ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന സം​വി​ധാ​ന​മാ​ണ്​ കെ.​എ​ച്ച്.​ഡി.​എ. പു​തി​യ സ്കൂ​ളു​ക​ളി​ൽ ബ്രി​ട്ടീ​ഷ്​ ക​രി​ക്കു​ലം അ​ടി​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഞ്ച്​ സ്​​കൂ​ളു​ക​ളും ഉ​ൾ​പ്പെ​ടും.

ദു​​ബൈ ബ്രി​ട്ടീ​ഷ്​ സ്കൂ​ൾ ജു​മൈ​റ, ജെം​സ്​ ഫൗ​ണ്ടേ​ഴ്​​സ്​ സ്കൂ​ൾ ദു​ബൈ സൗ​ത്ത്, മു​ഹൈ​സി​ന ന്യൂ ​ഡോ​ൺ പ്രൈ​വ​റ്റ്​ സ്കൂ​ൾ, ത​വാ​റി​ലെ ഹം​പ്​​ട​ൺ ഹൈ​റ്റ്​​സ്​ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ, അ​ൽ അ​വീ​റി​ലെ സ്​​പ്രി​ങ്​​ഫീ​ൽ​ഡ്​ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ എ​ന്നി​വ​യാ​ണി​ത്. അ​തോ​ടൊ​പ്പം ഫ്ര​ഞ്ച്​ ക​രി​ക്കു​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളും പു​തു​താ​യി തു​റ​ക്കു​ന്നു​ണ്ട്. 28 എ​ർ​ലി ചൈ​ൽ​ഡ്​​ഹു​ഡ്​ സെ​ന്‍റ​റു​ക​ളും തു​റ​ക്കു​ന്ന​വ​യി​ൽ ഉ​ൾ​പ്പെ​ടും. നേ​ര​ത്തേ ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ ഏ​ഴ്​ ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ തു​ട​ക്കം കു​റി​ച്ച​തി​ന്​ പു​റ​മെ​യാ​ണി​ത്. ദു​ബൈ​യി​ലെ ആ​ദ്യ​ത്തെ ചൈ​നീ​സ്​ ക​രി​ക്കു​ലം ന​ഴ്​​സ​റി​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. പു​തു​താ​യി തു​റ​ക്കു​ന്ന ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ൽ ഏ​റെ​യും ബ്രി​ട്ടീ​ഷ്​ ക​രി​ക്കു​ല​മാ​ണ്​ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

2024-25 അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ കെ.​എ​ച്ച്.​ഡി.​എ ലൈ​സ​ൻ​സോ​ടെ നാ​ല് പു​തി​യ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളാ​ണ്​ തു​റ​ക്കു​ന്ന​ത്. ഇ​ത്​ എ​മി​റേ​റ്റി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തെ​യാ​ണ്​ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​ത്. അ​വ​യി​ൽ മൂ​ന്നെ​ണ്ണം ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര കോ​ഴ്​​സു​ക​ൾ ന​ൽ​കു​ന്ന​വ​യാ​ണ്. യു.​എ.​ഇ​യും ചൈ​ന​യും ത​മ്മി​ലു​ള്ള പ​ങ്കാ​ളി​ത്ത​ത്തി​ൽ സ്ഥാ​പി​ക്കു​ന്ന നി​യോ​ഹോ​റൈ​സ​ൺ സ്‌​കൂ​ൾ ഓ​ഫ് ബി​സി​ന​സും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടും. പു​തി​യ സ്കൂ​ളു​ക​ൾ, ന​ഴ്​​സ​റി​ക​ൾ, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യി​ലൂ​ടെ കു​ട്ടി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്ന്​ കെ.​എ​ച്ച്‌.​ഡി.​എ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഐ​ഷ മി​രാ​ൻ പ​റ​ഞ്ഞു. ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള വി​ദ്യാ​ഭ്യാ​സ​ത്തി​ന്​ യോ​ജി​ച്ച സ്ഥ​ല​മെ​ന്ന നി​ല​യി​ലെ ദു​ബൈ​യു​ടെ പ്ര​ശ​സ്തി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് കെ.​എ​ച്ച്‌.​ഡി.​എ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. ഇ​തു​വ​ഴി വി​ദ്യാ​ർ​ഥി​ക​ളെ​യും കു​ടും​ബ​ങ്ങ​ളെ​യും അ​ധ്യാ​പ​ക​രെ​യും സ​ഹാ​യി​ക്കു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്. ദു​ബൈ​യി​ലെ ഓ​രോ കു​ട്ടി​ക്കും സാ​ധ്യ​മാ​കു​ന്ന മി​ക​ച്ച വി​ദ്യാ​ഭ്യാ​സം ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന്​ ഒ​രു​മി​ച്ച്​ നാം ​ഉ​റ​പ്പു​വ​രു​ത്തും -അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

WEB DESK
Next Story
Share it