രണ്ടാം ആഗോള മാധ്യമ കോൺഗ്രസ് അബൂദബിയിൽ; 1200ൽ ഏറെ മാധ്യമ പ്രതിനിധികൾ പങ്കെടുക്കും
രണ്ടാമത് ആഗോള മാധ്യമ കോണ്‍ഗ്രസ് നവംബറിൽ അബൂദബിയില്‍ നടക്കും. മാധ്യമങ്ങളുടെ ഭാവിയും വെല്ലുവിളികളും ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ ചര്‍ച്ച നടക്കും. നവംബര്‍ രണ്ടാം വാരത്തിൽ അബൂദബി നാഷനൽ എക്‌സിബിഷന്‍ സെൻററാണ് കോൺഗ്രസിന് വേദിയാവുക.
ഇന്ത്യ ഉൾപ്പെടെ ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നായി 1200 ൽ ഏറെ മാധ്യമ വിദഗ്ധര്‍ പങ്കെടുക്കും. ശില്‍പശാലകള്‍, പ്രദര്‍ശനങ്ങള്‍, ഇന്നവേഷന്‍ ഹബ് എന്നിവ കോൺഗ്രസിെൻറ ഭാഗമാണ്. 42 രാജ്യങ്ങളില്‍ നിന്നുള്ള 193 അന്താരാഷ്ട്ര മാധ്യമ സ്ഥാപനങ്ങൾ പങ്കാളിത്തം വഹിക്കും. മാധ്യമ മേഖലയിലെ വിദഗ്ധർക്കു പുറമെ വ്യവസായികള്‍, വിദ്യാര്‍ഥികള്‍, നിരൂപകർ എന്നിവരും പങ്കെടുക്കും.
നിര്‍മിത ബുദ്ധി, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വിഷയങ്ങൾക്ക് കോണ്‍ഗ്രസിൽ ഊന്നൽ നൽകും. യു.എ.ഇ. വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് മന്ത്രിയുമായ ശൈഖ മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ് യാെൻറ രക്ഷാധികാരത്തിലാണ് സമ്മേളനം . ആഗോള സുസ്ഥിര വികസനം ത്വരിതപ്പെടുത്തുന്നതിൽ പ്രാദേശിക, അന്തര്‍ദേശീയ തലത്തിൽ മാധ്യമങ്ങളുടെ പങ്ക് കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുമെന്ന് വാം ഡയറക്ടര്‍ ജനറലും ജി.എം.സി. ഹയര്‍ ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാനുമായ മുഹമ്മദ് ജലാല്‍ അല്‍ റഈസി പറഞ്ഞു.