Begin typing your search...

28മത് ദുബൈ ഗ്ലോബൽ വില്ലേജ് ; പ്രവേശന ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു

28മത് ദുബൈ ഗ്ലോബൽ വില്ലേജ് ; പ്രവേശന ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഈ ​മാ​സം 18 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന 28മ​ത്​ ദു​ബൈ ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​ സീ​സ​ണി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ടി​ക്ക​റ്റു​ക​ളു​ടെ നി​ര​ക്കു​ക്ക് അധികൃതർ പ്ര​ഖ്യാ​പി​ച്ചു.ര​ണ്ടു​​ത​രം ടി​ക്ക​റ്റു​ക​ളാ​ണ്​ വി​ത​ര​ണം ചെ​യ്യു​ന്നത്. പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കാ​നാ​യി പൊ​തു അ​വ​ധി ദി​ന​ങ്ങ​ൾ ഒ​ഴി​കെ ഞാ​യ​ർ മു​ത​ൽ വ്യാ​ഴം വ​രെ പ്രാ​ബ​ല്യ​മു​ള്ള ടി​ക്ക​റ്റു​ക​ളും, വാ​രാ​ന്ത്യ​ങ്ങ​ളും പൊ​തു അ​വ​ധി ദി​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ആ​ഴ്ച​യി​ൽ ഏ​തു ദി​വ​സം വേ​ണ​മെ​ങ്കി​ലും ഉ​പ​യോ​ഗി​ക്കാ​വു​ന്ന ടി​ക്ക​റ്റു​ക​ളു​മാ​ണ്​ വി​ത​ര​ണം ചെ​യ്യു​ന്ന​ത്​.

22.50 ദി​ർ​ഹം മു​ത​ലാ​ണ്​ ടി​ക്ക​റ്റു​ക​ളു​ടെ നി​ര​ക്ക്. അ​തേ​സ​മ​യം, ആ​പ് വ​ഴി ടി​ക്ക​റ്റ്​ എ​ടു​ക്കു​ന്ന​വ​ർ​ക്ക്​ 10 ശ​ത​മാ​നം കി​ഴി​വ്​ ല​ഭി​ക്കും. പ്ര​വേ​ശ​ന ടി​ക്ക​റ്റ്​ ഉ​പ​യോ​ഗി​ച്ച്​ വി​വി​ധ ഷോ​ക​ളും സ്​​റ്റേ​ജ്​ പ്രോ​ഗ്രാ​മു​ക​ളും സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ആ​സ്വ​ദി​ക്കാം. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന 400 പ്ര​ക​ട​ന​ക്കാ​രു​ടെ 40,000 ഷോ​ക​ളാ​ണ്​ ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​ ഇ​ത്ത​വ​ണ ഒ​രു​ക്കു​ന്ന​ത്. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി ഒ​മ്പ​തു മു​ത​ൽ ക​രി​മ​രു​ന്ന്​ പ്ര​യോ​ഗ​വും ന​ട​ത്തും.

WEB DESK
Next Story
Share it