2023 മുതൽ അറബി ഉൾപ്പെടെയുള്ള ഭാഷാപഠനം നിർബന്ധമാക്കി ദുബായ് സ്കൂളുകൾ
ദുബായ് : അടുത്ത അധ്യയന വർഷം മുതൽ ദുബായിലെ എല്ലാ സ്കൂളുകളിലും അടിസ്ഥാന ഭാഷ മൂല്യനിർണ്ണയം നിർബന്ധമാക്കും. അറബി ഉൾപ്പെടെയുള്ള ഭാഷകൾ വായിക്കാനും, എഴുതാനും മനസിലാക്കു വാനുമുള്ള ടെസ്റ്റ് ആണ് നിർബന്ധമാക്കിയിരിക്കുന്നത്. ദുബായിലെ എല്ലാ സ്‌കൂളുകളിലെയും ഒന്നാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾ ഡിജിറ്റൽ വായന സാക്ഷരതാ മൂല്യനിർണ്ണയത്തിലും ഒന്ന് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ അറബിക് സാക്ഷരതാ മൂല്യനിർണ്ണയത്തിലും നിബന്ധമായും പങ്കെടുക്കണം.
വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിന്റെ ഭാഗമായാണ് ഭാഷ വായിക്കാനും എഴുതാനും മനസിലാക്കാനുള്ള ടെസ്റ്റുകൾ നിർബന്ധമാക്കുന്നത്. കാര്യങ്ങൾ എളുപ്പത്തിൽ മനസിലാക്കുന്നതിനുള്ള വിജ്ഞാനം വർദ്ധിക്കുന്നതിൽ ഭാഷാപരിജ്ഞാനം കാര്യമായ പങ്ക് വഹിക്കും. നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്‌ഡിഎ) ഔദ്യോഗികമായി വർഷത്തിൽ മൂന്ന് തവണ നടത്താറുള്ള സ്റ്റാൻഡേർഡ് റീഡിംഗ് സാക്ഷരതാ മൂല്യനിർണ്ണയമാണ് , നിർബന്ധമാക്കിയത് . കുട്ടികളുടെ പ്രായം അനുസരിച്ച് പരീക്ഷ വ്യത്യാസപ്പെട്ടിരിക്കും
പരീക്ഷയുടെ ഘട്ടങ്ങൾ
*അക്ഷരമാല അവബോധം
*വാക്കുകളെ തിരിച്ചറിയൽ
*വായിച്ച് അർത്ഥം മനസ്സിലാക്കൽ
* പദാവലി
*ഭാഗങ്ങളുടെ വ്യാഖ്യാനപരവും താരതമ്യപരവുമായ വിശകലനം
*വാചകങ്ങളുടെ വിമർശനാത്മക പ്രയോഗം
*കവിത ഉൾപ്പെടെ വിവിധ സാഹിത്യ വിഭാഗങ്ങളുടെ ധാരണ