Begin typing your search...

ദുബൈയിലെ വഖഫ് സ്വത്തുകളിൽ 18 ശതമാനത്തിന്റെ വർധന

ദുബൈയിലെ വഖഫ് സ്വത്തുകളിൽ 18 ശതമാനത്തിന്റെ വർധന
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ അൽ മ​ക്​​തൂ​മി​ന്‍റെ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക്​ കീ​ഴി​ൽ വ​ഖ​ഫ്​ സം​രം​ഭ​ങ്ങ​ൾ ​ശ്ര​ദ്ധേ​യ​മാ​യ നേ​ട്ടം കൈ​വ​രി​ച്ച​താ​യി ദു​ബൈ എ​ക്സി​ക്യു​ട്ടീ​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നും ദു​ബൈ കി​രീ​ടാ​വ​കാ​ശി​യു​മാ​യി ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ അൽ മ​ക്​​തൂം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ ദു​ബൈ​യി​ലെ വ​ഖ​ഫ്​ സ്വ​ത്തു​ക്ക​ളി​ൽ 18 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വാ​ണ്​​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മൊ​ത്തം വ​ഖ​ഫ്​ ആ​സ്തി​ക​ളു​ടെ എ​ണ്ണം 948ലെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ ആ​കെ ആ​സ്തി മൂ​ല്യം 1003 കോ​ടി ദി​ർ​ഹ​മാ​യി ഉ​യ​ർ​ന്നു. ഔ​ഖാ​ഫ്​ ദു​ബൈ ചെ​യ​ർ​മാ​ൻ ഈ​സ അ​ൽ ഖു​റൈ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദു​ബൈ​യി​ലെ എ​ൻ​ഡോ​വ്‌​മെ​ന്‍റ്​ ആ​ൻ​ഡ് മൈ​നേ​ഴ്‌​സ് ട്ര​സ്റ്റ് ഫൗ​ണ്ടേ​ഷ​ൻ (ഔ​ഖാ​ഫ് ദു​ബൈ) ടീ​മി​ന് ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ലാ​ണ് ശൈ​ഖ്​ ഹം​ദാ​ൻ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ദു​ബൈ​യി​ൽ വ​ഖ​ഫ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ്ര​ധാ​ന വി​ക​സ​ന​ങ്ങ​ളെ കു​റി​ച്ച്​ യോ​ഗ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ദ്ദേ​ഹ​ത്തി​ന്​ വി​വ​രി​ച്ചു ന​ൽ​കി. ദു​ബൈ സോ​ഷ്യ​ൽ അ​ജ​ണ്ട 33യു​ടെ ല​ക്ഷ്യ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​തി​നു​ള്ള ഫൗ​ണ്ടേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ശൈ​ഖ്​ ഹം​ദാ​ൻ അ​ഭി​ന​ന്ദി​ച്ചു.

വി​വി​ധ മേ​ഖ​ല​ക​ളി​ലെ ജ​ന​സ​മൂ​ഹ​ങ്ങ​ൾ​ക്ക്​ ആ​നു​കൂ​ല്യം എ​ത്തി​ക്കു​ന്ന​തി​നും സു​സ്ഥി​ര​മാ​യ വി​ക​സ​ന​ത്തി​നു​മാ​യി വ​ഖ​ഫ്​ സ്വ​ത്തു​ക്ക​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ​ അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ ദു​ബൈ സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. എ​ൻ​ഡോ​വ്​​മെ​ന്‍റ്​ ആ​സ്തി​ക​ളു​ടെ എ​ണ്ണ​ത്തി​ലെ വ​ർ​ധ​ന​​​ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ച്​ ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ബോ​ധ​വാ​ൻ​മാ​രാ​ണെ​ന്ന​തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണ്. എ​ൻ​ഡോ​വ്​​മെ​ന്‍റി​ന്‍റെ സേ​വ​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ൽ സ്മാ​ർ​ട്ട്​ ​സ​ർ​വി​സു​ക​ളു​ടെ പ്രാ​ധാ​ന്യ​വും അ​ദ്ദേ​ഹം എ​ടു​ത്തു പ​റ​ഞ്ഞു. എ​ൻ​ഡോ​വ്​​മെ​ന്‍റ്​​ പ​ദ്ധ​തി​ക​ളു​ടെ സു​സ്ഥി​ര​മാ​യ വി​ക​സ​ന​ത്തി​നും മേ​ഖ​ല​യി​ലെ പു​രോ​ഗ​തി​ക്കു​മാ​യി സ​മ​ഗ്ര​മാ​യ സ്മാ​ർ​ട്ട്​ സേ​വ​ന​ങ്ങ​ളാ​ണ്​ ഔ​ഖാ​ഫ്​ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. എ​ൻ​ഡോ​വ്​​മെ​ന്‍റ്​ മേ​ഖ​ല​യി​ലെ പ്ര​ചോ​ദി​ത​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ പൗ​​ര​ൻ​മാ​രോ​ടും നി​വാ​സി​ക​ളോ​ടും സ്ഥാ​പ​ന​ങ്ങ​ളോ​ടും ശൈ​ഖ്​ ഹം​ദാ​ൻ ന​ന്ദി അ​റി​യി​ച്ചു. സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ സ​മൂ​ഹ​ത്തോ​ടു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം നി​ർ​വ​ഹി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ്​ എ​ൻ​ഡോ​വ്​​മെ​ന്‍റ്​ പ​ദ്ധ​തി​ക​ൾ വാ​ഗ്​​ദാ​നം ചെ​യ്യു​ന്ന​തെ​ന്നും ഹം​ദാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

WEB DESK
Next Story
Share it