Begin typing your search...

യു.എ.ഇയിൽ ആടുജീവിതത്തിന് 15+ റേറ്റിംഗ്; കുട്ടികളുമായി ചിത്രം കാണാൻ പോകുന്നവർ ശ്രദ്ധിക്കുക

യു.എ.ഇയിൽ ആടുജീവിതത്തിന് 15+ റേറ്റിംഗ്; കുട്ടികളുമായി ചിത്രം കാണാൻ പോകുന്നവർ ശ്രദ്ധിക്കുക
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ആടുജീവിതത്തിന് യു.എ.ഇ വിവര - സാംസ്‌കാരിക മന്ത്രാലയം 15+ റേറ്റിംഗ് ആണ് നൽകിയിട്ടുള്ളത്. ഇന്ത്യയിലെ A സർട്ടിഫിക്കേഷന് ഏതാണ്ട് തത്തുല്യമാണ് യു.എ.ഇയിലെ 15+ റേറ്റിംഗ്. ഇതുപ്രകാരം 15 വയസ്സിൽ താഴെയുള്ളവർക്ക് യു.എ.ഇയിലെ തിയേറ്ററുകളിൽ അടുജീവിതം കാണാൻ അനുവാദമില്ല. ടിക്കറ്റ് ആവശ്യമില്ലാത്ത ചെറിയ കുഞ്ഞുങ്ങളെയും തിയേറ്ററിൽ അനുവദിക്കില്ല.

സംശയം തോന്നുന്ന കുട്ടികളുടെ ഐ.ഡി പ്രൂഫ് ചോദിക്കാനും നിയമം അനുവദിക്കുന്നുണ്ട്. അതിനാൽത്തന്നെ മാതാപിതാക്കൾക്കൊപ്പം 15+ സിനിമകൾ കാണാൻ കുട്ടികൾ ശ്രമിക്കുന്നത് നിയമവിരുദ്ധമാണ്.

യു.എ.ഇയിൽ G റേറ്റിംഗ് ഉള്ള സിനിമകൾ മാത്രമാണ് യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ എല്ലാവർക്കും കാണാൻ കഴിയുന്നത്. യു.എ.ഇയിലെ എല്ലാ സിനിമാശാലകളുടെയും വെബ്‌സൈറ്റിൽ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. ആടുജീവിതം 15+ റേറ്റിംഗ് ആണെന്നതും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ചിത്രം കാണാൻ പോകുന്നവർ ശ്രദ്ധിക്കുക.

WEB DESK
Next Story
Share it