Begin typing your search...

ആഗോള സർക്കാർ ഉച്ചകോടിക്ക് ദുബായിൽ തുടക്കം; പങ്കെടുക്കുന്നത് 250ലധികം ഭരണാധികാരികൾ

ആഗോള സർക്കാർ ഉച്ചകോടിക്ക് ദുബായിൽ തുടക്കം; പങ്കെടുക്കുന്നത് 250ലധികം ഭരണാധികാരികൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

'ഭാവി ഗവൺമെന്റുകളെ രൂപപ്പെടുത്തുക' എന്ന പ്രമേയത്തിൽ നടക്കുന്ന ആഗോള സർക്കാർ ഉച്ചകോടിക്ക് ദുബായിൽ പ്രൗഢോജ്വല തുടക്കം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 20 പ്രസിഡന്റുമാർ, 250-ലധികം മന്ത്രിമാർ, 10,000 വ്യവസായികൾ, സർക്കാർ ഉദ്യോഗസ്ഥർ, ചിന്തകർ, ആഗോള വിദഗ്ധർ എന്നിവർ പങ്കെടുക്കുന്ന ഉച്ചകോടി ഫെബ്രുവരി 15ന് ബുധനാഴ്ച സമാപിക്കും. 220 സെഷനുകളിലായി 300 പ്രഭാഷകരാണ് ഉച്ചകോടിയിൽ സംസാരിക്കുക.

യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം, ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം തുടങ്ങിയവർ അണിനിരന്ന ഉദ്ഘാനട വേദിയിൽ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസിയായിരുന്നു പ്രധാന പ്രഭാഷകൻ.

കുവൈറ്റ് പ്രധാനമന്ത്രി ശെയ്ഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ്, യമൻ പ്രധാനമന്ത്രി മഈൻ അബ്ദുൽ മാലിക്, ഇറാഖിലെ കുർദിസ്താൻ മേഖല പ്രസിഡന്റ് മസ്‌റൂർ ബർസാനി, സീഷെൽസ് പ്രസിഡന്റ് വേവൽ റാംകലാവൻ, പരാഗ്വേ പ്രസിഡന്റ് മരിയോ അബ്ദോ ബെനറ്റിസ്, ഐഎംഎഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലിന ജോർജീവ, ലോക സാമ്പത്തിക ഫോറം സ്ഥാപകൻ ക്ലോസ് ഷ്വാബ് എന്നിവരും സന്നിഹിതരായിരുന്നു.

Ammu
Next Story
Share it