Begin typing your search...
പരിസ്ഥിതി രംഗത്തുള്ളവർക്ക് 10 വർഷത്തെ വിസ
പരിസ്ഥിതി സംരക്ഷണത്തിന് മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾക്ക് യുഎഇ 10 വർഷത്തെ ബ്ലൂ റസിഡൻസി വീസ പ്രഖ്യാപിച്ചു. സുസ്ഥിരത വർഷാചരണത്തിന്റെ ഭാഗമായി ചേർന്ന മന്ത്രിസഭാ യോഗത്തിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പുതിയ വീസ അംഗീകരിച്ചത്.
പരിസ്ഥിതി സംരക്ഷണം, സുസ്ഥിര സാങ്കേതിക വിദ്യ, കടൽ, കാലാവസ്ഥ തുടങ്ങിയ മേഖലകളിലെ വ്യക്തികളുടെ സംഭാവനകൾ മാനിച്ചാണ് വിസ നൽകുക. യുഎഇയുടെ സമ്പദ്വ്യവസ്ഥയുടെ സുസ്ഥിരത പരിസ്ഥിതിയുടെയും ദേശീയതയുടെയും സുസ്ഥിരതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. വീസയുടെ കൂടുതൽ വിശദാംശങ്ങൾ വൈകാതെ വെളിപ്പെടുത്തും.
Next Story