Begin typing your search...

വാഹനാപകടമരണങ്ങൾ വർഷം തോറും വർധിക്കുന്നു, 95% അപകടങ്ങൾക്കും ഒരേയൊരു വില്ലൻ മൊബൈൽ ഫോൺ

വാഹനാപകടമരണങ്ങൾ വർഷം തോറും വർധിക്കുന്നു, 95% അപകടങ്ങൾക്കും ഒരേയൊരു വില്ലൻ മൊബൈൽ ഫോൺ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


യു എ ഇ : വർഷം തോറും വാഹനാപകടങ്ങൾ വർധിച്ചു വരികയാണെന്നും, 95 % അപകടങ്ങൾക്കും കാരണമാകുന്നത് ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഫോണുകളുടെ ഉപയോഗമാണെന്നും ആഭ്യന്തര മന്ത്രാലയം. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് മാത്രം ഈ വർഷം ആറുമാസത്തിനിടെ ഒരു ലക്ഷം പേർക്കാണ് പിഴ ചുമത്തി യിരിക്കുന്നത്. 800 ദിർഹം പിഴയും ലൈസൻസിൽ നാല് ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. ശിക്ഷകൾ കടുപ്പിച്ചിട്ടും ലംഘനങ്ങളും അപകടങ്ങളും തുടർക്കഥകളാവുകയാണ്.

വാഹനങ്ങൾ സിഗ്നലുകൾ തെറ്റിച്ചുണ്ടാകുന്ന വിഡിയോകൾ പലതവണ പോലീസ് സോഷ്യൽ മീഡിയകൾ വഴി പങ്കിട്ടുകൊണ്ട് മുന്നറിയിപ്പുകൾ നൽകാറുണ്ടെങ്കിലും അപകടങ്ങൾക്ക് കുറവുകൾ സംഭവിക്കുന്നില്ലായെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്.മുൻ വർഷങ്ങളിലെ അപകട വിഡിയോകൾ പങ്കിട്ടുകൊണ്ട് അപകടത്തിന്റെ കണക്കുകൾ അടക്കമാണ് ഇത്തവണ പോലീസ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. സിഗ്നൽ തെറ്റിക്കുന്ന വാഹനവും തുടർന്നുണ്ടാകുന്ന അപകടത്തിൽ മൊബൈൽ വില്ലനാവുന്നതും വ്യക്തമായി വെളിവാക്കുന്ന വീഡിയോയാണ് പോലീസ് പങ്കുവെച്ചത്.asi

2020നെ അപേക്ഷിച്ച് 2021ൽ റോഡപകടങ്ങൾ 109% വർദ്ധിച്ചു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത് 2020931 അപകടങ്ങൾ നടന്നപ്പോൾ 2021ൽ ഇത് 348 ആയി വർദ്ധിച്ചു 2020 അപകടങ്ങളിൽ 256 പേർ മരിക്കുകയും 200437 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട് 2021ൽ 381 അപകടം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത് 2620 പേർക്ക് പരിക്കേറ്റു അശ്രദ്ധമായി ഡ്രൈവിങ്ങിന് 800 ദിർഹം പിഴയും ലൈസൻസിലെ നാല് ബ്ലാക്ക് പോയിന്റ് ചുമത്തുമെന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് അതേസമയം ഗതാഗത നിയമം ലംഘനങ്ങളും അപകടങ്ങളും ഒഴിവാക്കാൻ കർശനമായ നടപടികൾ അബുദാബി പോലീസ് സ്വീകരിച്ചു വരികയാണ്. നിയമനം കണ്ടെത്താൻ അബുദാബിയിൽ റോഡുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട് ആധുനിക സാങ്കേതികവിദ്യ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുള്ള ഈ പട്രോൾ നിയമലംഘനം കണ്ടെത്തുകയും ഡ്രൈവർമാർക്ക് എസ്എംഎസ് മുഖേന ഇത് സംബന്ധിച്ച അറിയിപ്പ് കൈമാറുകയും ചെയ്യും. അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും മൂലം മുന്നിൽ പോകുന്ന വാഹനങ്ങളിൽ ഇടിച്ചു കയറുന്ന നിരവധി അപകടങ്ങളാണ് പോലീസ് പങ്കു വെക്കാറുള്ളത്.

Krishnendhu
Next Story
Share it