Begin typing your search...

പ്ലാസ്റ്റിക്ക് വർജിച്ച് അബുദാബി, ഉപയോഗം 90% കുറച്ചു

പ്ലാസ്റ്റിക്ക് വർജിച്ച് അബുദാബി, ഉപയോഗം 90% കുറച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


അബുദാബി : പ്ലാസ്റ്റിക്ക് ഉപരോധത്തിൽ അബുദാബി മുന്നോട്ട്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ദിവസേനയുള്ള ഉപയോഗത്തിൽ 5 ലക്ഷം കുറവ് രേഖപ്പെടുത്തികൊണ്ട് ഉപയോഗം 90% കുറക്കാൻ അബുദാബിക്ക് സാധിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ജൂൺ ഒന്നു മുതലാണ് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവറുകൾ അബുദാബി നിരോധിച്ചത്. 6 മാസത്തിനിടെ 8.7 കോടി പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം കുറച്ചതായി പരിസ്ഥിതി ഏജൻസി സാക്ഷ്യപ്പെടുത്തി. ആഗോള ശരാശരിയെക്കാൾ നാലിരട്ടി കൂടുതലായിരുന്ന പ്ലാസ്റ്റിക് ഉപയോഗമാണ് റെക്കോർഡ് സമയത്തിനുള്ളിൽ കുറച്ചത്.

2019ലെ കണക്കു പ്രകാരം എമിറേറ്റ്‌സിൽ വർഷത്തിൽ 1100 കോടി പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നുവെന്ന കണ്ടെത്തലാണ് നിരോധനത്തിലേക്കു നയിച്ചത്. അബുദാബിക്കു പിന്നാലെ ദുബായ്, ഷാർജ എമിറേറ്റുകളും പ്ലാസ്റ്റിക് നിരോധനം പ്രഖ്യാപിച്ചു.പ്ലാസ്റ്റിക് നിരോധനത്തിനൊപ്പം ഒന്നിലേറെ തവണ ഉപയോഗിക്കാവുന്ന തുണി സഞ്ചികളുടെ ഉപയോഗം വ്യാപകമാക്കി. പ്ലാസ്റ്റിക് ബാഗുകൾക്ക് പണം ഏർപ്പെടുത്തിയതും ഇതിനു ആക്കം കൂട്ടി. ഇതോടെ സഞ്ചിയുമായി സാധനങ്ങൾ വാങ്ങാനെത്തുന്നത് പതിവായി. ഇതുവഴി പരിസ്ഥിതി മലിനീകരണം കുറഞ്ഞു. വ്യാപക ബോധവൽക്കരണവും ഗുണം ചെയ്തു.5 വർഷത്തിനിടെ 8000 ടൺ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് സംസ്കരിക്കുകയാണ് അടുത്ത പദ്ധതി. ഈ വർഷം ഇതുവരെ 3 കോടി പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചു. വിദ്യാർഥികൾക്ക് പ്രത്യേക ചാലഞ്ച് ഒരുക്കിയാണ് ശേഖരണം. മാലിന്യനിർമാർജന വിഭാഗം വഴിയും ശേഖരിക്കുന്നു. സംസ്കരണത്തിനായി സ്വകാര്യ കമ്പനികളുമായി സഹകരിച്ച് പദ്ധതി ആവിഷ്ക്കരിച്ചുവരികയാണ്.

Krishnendhu
Next Story
Share it