Begin typing your search...

ആളുകൾ ആവർത്തിച്ച് ലംഘിക്കുന്ന എട്ട് ട്രഫിക് നിയമലംഘനങ്ങൾ

ആളുകൾ ആവർത്തിച്ച് ലംഘിക്കുന്ന  എട്ട്  ട്രഫിക് നിയമലംഘനങ്ങൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


യു എ ഇ : മൂന്ന് ലക്ഷത്തോളം ട്രാഫിക് നിയമലംഘനങ്ങൾ വെളിപ്പെടുത്തി ദുബായ് പോലീസ്. റോഡുകളിലെ സ്പീഡ് ലൈനുകൾ കൃത്യമായി പാലിക്കാതെ വാഹനങ്ങൾ ഓടിച്ച ലംഘനങ്ങളാണ് ഏറ്റവും കൂടുതൽ നടന്നിട്ടുള്ളതെന്നും പോലീസ് കൂട്ടിച്ചേർത്തു. അറബിക് പ്രാദേശിക ദിനപത്രത്തിൽ വന്ന റിപ്പോർട്ടുകൾ പ്രകാരം 288,037 നിയമലംഘനങ്ങളാണ് ഈ വർഷം ഇതുവരെ നടന്നിട്ടുള്ളത്.

ഏറ്റവും കൂടുതൽ ആളുകൾ ആവർത്തിച്ച നിയമലംഘനങ്ങൾ


* സ്പീഡ്‌ലൈനുകൾ പാലിക്കാതിരിക്കൽ

* വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നു

* വാഹനങ്ങൾ തമ്മിലുള്ള അകലം പാലിക്കാതിരിക്കൽ

*സിഗ്‌നലുകൾ തെറ്റിച്ച് വാഹമോടിക്കൽ

* പെടുന്നനെ വാഹനങ്ങൾ വളക്കുകയും, തിരിക്കുകയും ചെയ്യൽ

* റോഡിനു നടുവിൽ വാഹനങ്ങൾ നിർത്തൽ

*മറ്റുള്ള വാഹനങ്ങളെ പരിഗണിക്കാതിരിക്കൽ

* സിഗ്നലുകളിടാതെ മറ്റു റോഡുകളിലേക്ക് പ്രവേശിക്കൽ

വർഷത്തിന്റെ ആദ്യ പകുതിവരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 33129 ആളുകളാണ് വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണുകൾ ഉപയോഗിച്ചതിന് പിഴയടച്ചിട്ടുള്ളത്. 5738 പേരാണ് മുന്നറിയിപ്പ് നൽകാതെ വാഹനങ്ങൾ അശ്രദ്ധമായി തിരിക്കുകയും മറ്റും ചെയ്തിട്ടുള്ളത്. 402 വാഹനാപകടങ്ങളാണ് ഇത്തരത്തിലുള്ള അശ്രദ്ധ മൂലം വർഷത്തിന്റെ ആദ്യ പകുതി വരെ നടന്നിട്ടുള്ളത്. ഇതിൽ 7 പേർ മരിക്കുകയും 245 പേർക്ക് പരിക്കുകൾ പറ്റുകയും ചെയ്തിട്ടുണ്ട്. നിയമലംഘനങ്ങൾക്ക് തടയിടുന്നതിനായി ബ്ലാക്ക് പോയിന്റുകൾ നൽകുന്നത് പോലെ തന്നെ വൈറ്റ് പോയിന്റുകളും ദുബായ് പോലീസ് ഏർപ്പെടുത്തിയിട്ടുണ്ട്.

Krishnendhu
Next Story
Share it