Begin typing your search...
ദുബായിൽ 6 മാസം വരെയുള്ള ചികിത്സാകാലയളവിൽ തൊഴിലാളികൾ പൂർണ്ണ വേതനത്തിനർഹർ
ദുബായ്∙: 6 മാസം വരെയുള്ള ചികിത്സാകാലയളവിൽ തൊഴിലാളികൾക്ക് മുഴുവൻ വേതനവും നൽകണമെന്ന് തൊഴിൽ മന്ത്രാലയം. തൊഴിലാളികൾ രോഗബാധിരാവുകയോ പരുക്കേൽക്കുകയോ ചെയ്താൽ ചികിത്സാ കാലത്തു പൂർണ വേതനം നൽകണമെന്ന് മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു . ആറു മാസം വരെ തൊഴിലാളിക്കു പൂർണ വേതനം നൽകണം.രോഗം സുഖപ്പെടും വരെ വേതനം നൽകണമെന്നാണ് ചട്ടം. ചികിത്സ നീളുകയാണെങ്കിൽ അടുത്ത 6 മാസം പകുതി വേതനം നൽകണം.ജോലിക്കിടെ തൊഴിലാളി മരിച്ചാൽ കുടുംബത്തിനു നഷ്ടപരിഹാരം നൽകണം. 24 മാസത്തെ വേതനമാണ് നഷ്ടപരിഹാരം.പരമാവധി 2 ലക്ഷം ദിർഹം വരെ നൽകാം.
Next Story