Begin typing your search...

താമസ നിയമലംഘനങ്ങൾക്ക് 5000 ദിർഹം മുതൽ 1 മില്യൺ വരെ പിഴ

താമസ നിയമലംഘനങ്ങൾക്ക് 5000 ദിർഹം മുതൽ 1 മില്യൺ വരെ പിഴ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ദുബായ് : 5,000 ദിർഹം മുതൽ 1 മില്യൺ ദിർഹം വരെ പിഴ ഈടാക്കുന്ന 18 താമസ നിയമലംഘനങ്ങളുടെ പട്ടിക അവതരിപ്പിച്ച് അബുദാബി.നിങ്ങളുടെ വീട്, നിങ്ങളുടെ ഉത്തരവാദിത്തം' എന്ന തലക്കെട്ടിലുള്ള ബോധവൽക്കരണ കാമ്പെയ്‌നിന്റെ ഭാഗമായാണ് മുനിസിപ്പാലിറ്റികളും ഗതാഗത വകുപ്പും നിയമ ലംഘനങ്ങളുടെയും ഈടാക്കുന്ന പിഴയുടെയും ലിസ്റ്റ് പുറത്ത് വിട്ടിരിക്കുന്നത്. 2023-ന്റെ ആദ്യ പാദത്തിൽ ഡിപ്പാർട്ട്‌മെന്റ് പരിശോധനകൾ നടത്തുകയും നിയമലംഘനം കണ്ടെത്തിയാൽ പിഴ ചുമത്തുകയും ചെയ്യും. പിഴ ഈടാക്കി ഒരു വർഷത്തിന് ശേഷം ആവർത്തിച്ചുള്ള ലംഘനത്തിന് തുക ഇരട്ടിയാക്കും.

* കെട്ടിടങ്ങൾ, ഭൂമി, പാർപ്പിടങ്ങൾ അല്ലെങ്കിൽ പൊതു പാർപ്പിടം എന്നിവ മറ്റു കാര്യങ്ങൾക്കായി ഉപയോഗിച്ചാൽ : 50,000 ദിർഹം, ആവർത്തിച്ചാൽ 100,000 ദിർഹം

* പൊതു ഭവനങ്ങൾ, അല്ലെങ്കിൽ സ്വന്തമല്ലാത്ത കെട്ടിടങ്ങൾ പാട്ടത്തിന് നൽകിയാൽ : 50,000 ദിർഹം, ആവർത്തിച്ചാൽ (100,000 ദിർഹം)

* കെട്ടിടങ്ങൾ, ഭൂമി, പാർപ്പിടങ്ങൾ അല്ലെങ്കിൽ പൊതു ഭവനങ്ങൾ എന്നിവയുടെ ഉടമസ്ഥത സർട്ടിഫിക്കറ്റ് അല്ലെങ്കിൽ താൽക്കാലിക ഉടമസ്ഥത സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുൻപ് താമസിച്ചാൽ 12,500 (ദിർഹം 25,000)

* ഉടമസ്ഥത സർട്ടിഫിക്കറ്റ് കാലാവധി തീർന്നതിന് ശേഷം കെട്ടിടങ്ങൾ, ഭൂമി, പാർപ്പിടങ്ങൾ അല്ലെങ്കിൽ പൊതു ഭവനങ്ങളിൽ താമസം തുടർന്നാൽ : 5,000 ദിർഹം, ആവർത്തിച്ചാൽ 10,000 ദിർഹം

* ഉടമസ്ഥത സർട്ടിഫിക്കറ്റ് റദ്ദാക്കിയതിന് ശേഷംകെട്ടിടങ്ങൾ, ഭൂമി, പാർപ്പിടങ്ങൾഅല്ലെങ്കിൽ പൊതു ഭവനങ്ങൾ എന്നിവയുടെ താമസം: 25,000 ദിർഹം, ആവർത്തിച്ചാൽ 50,000 ദിർഹം ആവർത്തിച്ചാൽ

* പൂർണ്ണമായോ ഭാഗികമായോ പൊളിക്കൽ പെർമിറ്റിന് നൽകിയ ശേഷംകെട്ടിടങ്ങൾ, ഭൂമി, പാർപ്പിടങ്ങൾഅല്ലെങ്കിൽ പൊതു ഭവനങ്ങൾ കൈവശപ്പെടുത്തുകയോ വാടകയ്‌ക്കെടുക്കുകയോ ചെയ്യുന്നത്, 500,000 ദിർഹം, ആവർത്തിച്ചാൽ 1,000,000 ദിർഹം

* കെട്ടിടങ്ങൾ, ഭൂമി, പാർപ്പിടങ്ങൾ അല്ലെങ്കിൽ പൊതു ഭവനങ്ങൾ പൂർണ്ണമായോ ഭാഗികമായോ പൊളിക്കുന്നതിന് അധികാരമുള്ള അധികാരി തീരുമാനം പുറപ്പെടുവിച്ചതിന് ശേഷം കൈവശപ്പെടുത്തുകയോ വാടകയ്ക്ക് എടുക്കുകയോ ചെയ്താൽ : 500,000 ദിർഹം, ആവർത്തിച്ചാൽ 1,000,000 ദിർഹം

* അനധികൃത വിഭാഗങ്ങൾക്കായി കെട്ടിടങ്ങൾ, ഭൂമി, പാർപ്പിടങ്ങൾ അല്ലെങ്കിൽ വാസയോഗ്യമായ പൊതു ഭവനങ്ങൾ പാട്ടത്തിന് നൽകിയാൽ : 50,000 ദിർഹം, ആവർത്തിച്ചാൽ 100,000 ദിർഹം

* കെട്ടിടങ്ങൾ, ഭൂമി, പാർപ്പിടങ്ങൾ എന്നിവ പാർട്ടീഷൻ ചെയ്താൽ : 100,000 ദിർഹം, ആവർത്തിച്ചാൽ 200,000 ദിർഹം

* അനുവദനീയമായ എന്നതിൽ കൂടുതൽ ആളുകളെ കെട്ടിടങ്ങൾ, ഭൂമി, പാർപ്പിടങ്ങൾ എന്നിവയിൽ പാർപ്പിച്ചാൽ : 50,000 ദിർഹം, ആവർത്തിച്ചാൽ 100,000 ദിർഹം

* വെന്റിലേഷൻ, എയർ കണ്ടീഷനിംഗ്, ശുചിത്വം, പൊതുജനാരോഗ്യ ആവശ്യകതകൾ എന്നിവയുടെ അടിസ്ഥാനത്തിൽ താമസ സ്ഥലങ്ങളുടെ സുരക്ഷ, സുരക്ഷ, പൊതുജനാരോഗ്യ നടപടിക്രമങ്ങൾ ലംഘിച്ചാൽ 25,000 ദിർഹം, ആവർത്തിച്ചാൽ 50000 ദിർഹം

* സംസ്ഥാനത്ത് നിലവിലുള്ള പൊതു മാനദണ്ഡങ്ങളോ ധാർമ്മികതയോ ലംഘിക്കുന്ന വിധത്തിൽ കെട്ടിടങ്ങളിലോ, ഭൂമികളിലോ അധിനിവേശം ചെയ്താൽ : 25,000 ദിർഹം, ആവർത്തിച്ചാൽ 50,000

* കെട്ടിടങ്ങൾ, ഭൂമി, പാർപ്പിടങ്ങൾ അല്ലെങ്കിൽ പൊതു ഭവനങ്ങൾ കൈവശപ്പെടുത്തുകയോ സബ് ലീസിങ് കൊടുക്കുകയോ ചെയ്താൽ : 25,000 ദിർഹം,ആവർത്തിച്ചാൽ 50,000 ദിർഹം

* ഒരു കുടുംബം താമസിക്കേണ്ട പാർപ്പിടങ്ങളിൽ ഒന്നിലധികം കുടുംബങ്ങൾ താമസിച്ചാൽ : ദിർഹം 12,500 , ആവർത്തിച്ചാൽ 25,000 ദിർഹം

* ഒരു വീട്ടിൽ ബാച്ചിലർമാരുമായോ രക്തബന്ധമോ വിവാഹബന്ധമോ ഇല്ലാത്തവരുമായോ താമസിച്ചാൽ : 25,000 ദിർഹം ആവർത്തിച്ചാൽ 50,000 ദിർഹം

* ഫാമുകളിലും റാഞ്ചുകളിലും നിർമ്മിച്ച കെട്ടിടങ്ങൾ തൊഴിലാളികൾക്കോ ​​ബാച്ചിലർമാർക്കോ വാടകയ്ക്ക് നൽകുന്നത് : 50,000, ആവർത്തിച്ചാൽ 100,000 ദിർഹം ദിർഹം

* ഫാമുകളിലും എസ്റ്റേറ്റുകളിലും നിർമ്മിച്ച കെട്ടിടങ്ങൾ, തൊഴിലാളികളോ, കോർപറേറ്റുകളോ കൈവശപ്പെടുത്തുന്നത് : 25,000 ദിർഹം. ആവർത്തിച്ചാൽ 50,000 ദിർഹം

* അംഗീകൃത വ്യക്തികളുടെ ജോലി തടസ്സപ്പെടുത്തൽ, അവരുടെ ചുമതലകൾ നിർവഹിക്കുന്നതിൽ നിന്ന് അവരെ തടയൽ : 50,000 ദിർഹം ആവർത്തിച്ചാൽ 100,000 ദിർഹം

Krishnendhu
Next Story
Share it