Begin typing your search...

റാസൽ ഖൈമയിൽ അനധികൃത ടാക്സികൾ പിടികൂടി ; പിഴ 5000 ദിർഹം

റാസൽ ഖൈമയിൽ അനധികൃത ടാക്സികൾ പിടികൂടി ; പിഴ 5000 ദിർഹം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


റാസൽഖൈമ∙: അനധികൃത ടാക്സി സർവീസ് നടത്തിയ 1813 പേരെ ട്രാൻസ്പോർട്ട് അതോറിറ്റി അധികൃതർ പിടികൂടി. കള്ള ടാക്സിക്കാരെ കുടുക്കാൻ ഉദ്യോഗസ്ഥർ നടത്തിയ റോഡ് നിരീക്ഷണത്തിലാണ് സമാന്തര ടാക്സിയോടിക്കുന്നതു പതിവാക്കിയ ഡ്രൈവർമാർ കുടുങ്ങിയത്.

കള്ള ടാക്സി ഓടിച്ചാൽ ആദ്യ ഘട്ടത്തിൽ 5000 ദിർഹമാണ് പിഴ. നിയമ ലംഘനം ആവർത്തിച്ചാൽ പിഴ 10000 ദിർഹമാകും. കള്ള ടാക്സി കൂടിയതോടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇൻഷൂറൻസ് രേഖകൾ പോലും ഇല്ലാത്ത വാഹനങ്ങളാണ് സമാന്തര ടാക്സി സർവീസിനായി ഉപയോഗിക്കുന്നത്. ഇത്തരം വണ്ടികളിൽ കയറുന്നത് ജനങ്ങളുടെ സുരക്ഷയെ ബാധിക്കും.

കള്ള ടാക്സിക്കാർ യാത്രക്കാർ ആക്രമിച്ച സംഭവവും ഉണ്ട്. തിരിച്ചറിയാൻ ഔദ്യോഗിക രേഖകൾ പോലുമില്ലാത്ത ഡ്രൈവർമാരുടെ കൂടെ യാത്ര ചെയ്യുന്നതു സുരക്ഷിതമല്ലെന്നും അധികൃതർ അറിയിച്ചു. അണുനശീകരണമോ പൊതുശുചിത്വ മാനദണ്ഡങ്ങളോ പാലിക്കാത്ത ഇത്തരം വാഹനങ്ങളിൽ യാത്ര ചെയ്യുന്നതു ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും മുന്നറിയിപ്പ് നൽകി.

Krishnendhu
Next Story
Share it