Begin typing your search...

സ്വദേശിവൽക്കരണ ക്വാട്ടയിൽ 43 ബന്ധുക്കളെ നിയമിച്ച് തൊഴിലുടമ, നടപടിയെടുത്ത്‌ മന്ത്രാലയം

സ്വദേശിവൽക്കരണ ക്വാട്ടയിൽ 43 ബന്ധുക്കളെ നിയമിച്ച് തൊഴിലുടമ, നടപടിയെടുത്ത്‌ മന്ത്രാലയം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ദുബായ് : കമ്പനിയിൽ സ്വദേശികളെ നിയമിച്ചെന്നു തെറ്റിദ്ധരിപ്പിച്ച തൊഴിലുടയ്ക്കെതിരെ നടപടിയെടുത്ത് യു എ ഇ . കമ്പനിയുടമയുടെ കുടുംബത്തിൽ നിന്നുള്ള 43 പേർക്ക് നിയമനം നൽകിയതായി കാണിച്ചാണ്‌ നാഫിസ് വഴിയുള്ള സ്വദേശി നിയമനം മറികടക്കാൻ തൊഴിലുടമ ശ്രമിച്ചത്. ജനുവരി ഒന്ന് മുതൽ 50 തൊഴിലാളികളിൽ കൂടുതലുള്ള കമ്പനികളിൽ സ്വദേശിവത്കരണം നിർബന്ധമാക്കുകയും, നിയമനം കൊടുക്കാത്ത ഓരോ സ്വദേശിക്കും ഒരു ലക്ഷം വീതം പിഴ നൽകുകയും വേണം.ഈ സാഹചര്യത്തിലാണ് തൊഴിലുടമ നിയമന തട്ടിപ്പ് നടത്തിയത്.

സ്വദേശികളെ നിയമിക്കുന്ന സ്ഥാപനങ്ങൾക്കുള്ള ആനുകൂല്യങ്ങൾ തരപ്പെടുത്തിയ ശേഷം, വ്യാജ നിയമനം പിടിക്കപ്പെട്ടാൽ കനത്ത നടപടിയുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. സ്വദേശി നിയമനം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുന്നതിനു പുറമേ നിയമന തട്ടിപ്പു നടത്തിയ കമ്പനികളുടെ ഫയൽ കൂടുതൽ നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷനു കൈമാറും.

മന്ത്രാലയത്തിന്റെ നടപടികൾക്ക് പുറമേ ആയിരിക്കും ഇത്. ജോലിക്കാരുടെ വിശദാംശങ്ങളിൽ തിരിമറി നടത്തുന്നുണ്ടോ എന്ന് മന്ത്രാലയ ഉദ്യോഗസ്ഥർ പരിശോധിക്കും. വ്യാജമാണ് നിയമനമെന്നു തെളിഞ്ഞാൽ ഓരോ സ്വദേശി ഉദ്യോഗസ്ഥന്റെയും പേരിൽ ഒരു ലക്ഷം ദിർഹം വീതമാണ് പിഴ ചുമത്തുക. നിയമനവുമായി ബന്ധപ്പെട്ട തൊഴിലാളികൾക്കോ തൊഴിലുടമകൾക്കോ പൊതുജനങ്ങൾക്കോ പരാതിയുണ്ടെങ്കിൽ 600590000 നമ്പറിൽ അറിയിക്കാമെന്ന് അധികൃതർ പറഞ്ഞു.

Krishnendhu
Next Story
Share it