Begin typing your search...

ഷാർജയിൽ 400 ഹെക്ടർ ഗോതമ്പ് പാടങ്ങൾ ഒരുങ്ങി, മൂന്ന് വർഷത്തിൽ ഉത്പാദനം മൂന്നിരട്ടി വർധിപ്പിക്കും

ഷാർജയിൽ 400 ഹെക്ടർ ഗോതമ്പ് പാടങ്ങൾ ഒരുങ്ങി, മൂന്ന് വർഷത്തിൽ ഉത്പാദനം മൂന്നിരട്ടി വർധിപ്പിക്കും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഷാ​ർ​ജ : ഷാർജയിലെ മലീഹയിൽ 400 ഹെക്ടർ ഗോതമ്പ് പാടങ്ങൾ ഒരുങ്ങി. മ​രു​ഭൂ​മി​യി​ൽ ഗോ​ത​മ്പ്​ വി​ള​യി​ക്കാനുള്ള മുഴുവൻ സജ്ജീകരണങ്ങളോടെ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി ഗോ​ത​മ്പു​കൃ​ഷി​ക്ക് വി​ത്തി​റ​ക്കി. 400 ഹെ​ക്ട​ർ സ്ഥ​ല​ത്തെ വി​പു​ല​മാ​യ ജ​ല​സേ​ച​ന സം​വി​ധാ​ന​ത്തി​ന്‍റെ സ്വി​ച്ച് ഓ​ൺ ക​ർ​മ​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. ഷാ​ർ​ജ​യു​ടെ ഗോ​ത​മ്പ് ഉ​ൽ​പാ​ദ​ന പ​ദ്ധ​തി​യു​ടെ ആ​ദ്യ ഘ​ട്ട​മാ​ണി​ത്. 2025 നു​ള്ളി​ൽ 1400 ഹെ​ക്ട​ർ സ്ഥ​ല​ത്തേ​ക്ക് കൃ​ഷി വ്യാ​പി​പ്പി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യം.

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കാ​ലാ​വ​സ്ഥ​ക്ക് യോ​ജി​ച്ച​വി​ധം വെ​ള്ള​മെ​ത്തി​ക്കു​ന്ന ജ​ല​സേ​ച​ന​സം​വി​ധാ​ന​മാ​ണ് ഇ​വി​ടെ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. നാ​ലു​മാ​സ​ത്തി​ന​കം ഇ​വി​ടെ ആ​ദ്യം വി​ള​വെ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ക​ർ​ഷ​ക​ർ​ക്ക് സൗ​ജ​ന്യ നി​ര​ക്കി​ൽ വൈ​ദ്യു​തി​യും വെ​ള്ള​വും ഭ​ര​ണാ​ധി​കാ​രി വാ​ഗ്ദാ​നം ചെ​യ്തു. മാ​ര​ക​മാ​യ രാ​സ​കീ​ട​നാ​ശി​നി​ക​ൾ ഒ​ഴി​വാ​ക്കി കൃ​ഷി ന​ട​ത്തു​ന്ന​തി​ന് സാ​ങ്കേ​തി​ക സ​ഹാ​യ​വും ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.

2024ൽ ​ഗോ​ത​മ്പു​കൃ​ഷി 880 ഹെ​ക്ട​റി​ലേ​ക്കും 2025ൽ 1400 ​ഹെ​ക്ട​റി​ലേ​ക്കും വ്യാ​പി​പ്പി​ക്കും. ഷാ​ർ​ജ എ​മി​റേ​റ്റി​ലേ​ക്ക് ആ​വ​ശ്യ​മാ​യി വ​രു​ന്ന ഗോ​ത​മ്പ് ഇ​റ​ക്കു​മ​തി​യു​ടെ തോ​ത് കു​റ​ക്കാ​നും ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​മാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. വ​ർ​ഷം 1.7 ദ​ശ​ല​ക്ഷം മെ​ട്രി​ക് ട​ൺ ഗോ​ത​മ്പാ​ണ് യു.​എ.​ഇ​യി​ലേ​ക്ക് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത്. ഇ​തി​ൽ 3.3 ല​ക്ഷം മെ​ട്രി​ക് ട​ൺ ഷാ​ർ​ജ​യി​ലേ​ക്കു മാ​ത്ര​മാ​ണെ​ന്നും ഡോ. ​ശൈ​ഖ് സു​ൽ​ത്താ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

Krishnendhu
Next Story
Share it