Begin typing your search...

വിനോദ സഞ്ചാരികളെ ഇതിലേ, പെൻഗ്വിനുകൾ ദാ ഇവിടെയുണ്ട് ദുബായ് മാളിൽ

വിനോദ സഞ്ചാരികളെ ഇതിലേ, പെൻഗ്വിനുകൾ ദാ ഇവിടെയുണ്ട് ദുബായ് മാളിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ദുബായ് : കൊടും തണുപ്പിൽ ജീവിക്കുന്ന പെൻഗ്വിനുകളെ കാണാൻ അന്റാർട്ടിക്കയിലെ ക്രോസറ്റ് ദ്വീപിലൊന്നും പോകേണ്ട. അവരിൽ കുറച്ചുപേരിപ്പോൾ നമ്മുടെ ദുബായ് മാളിലുണ്ട്. ടൂറിസം സീസൺ തുടങ്ങിയതോടെ പെൻഗ്വിനുകളെ കാണാൻ ദുബായ് അക്വേറിയത്തിലടക്കം സന്ദർശക പ്രവാഹമാണ്.ആളൊന്നിന് 209 ദിർഹമാണ് നൽകേണ്ടത്.

കൊടും തണുപ്പിൽ ജീവിക്കുന്ന പെൻഗ്വിനുകൾ ആളുകൾക്കെന്നും കൗതുകമുണർത്തുന്ന കാഴ്ചയാണ്. കരയിൽ കുറച്ചു നേരവും വെള്ളത്തിൽ കൂടുതൽ നേരവും ചെലവിടുന്ന പെൻഗ്വിനുകൾക്കായി 5 ഡിഗ്രി തണുപ്പിലാണ് മാളിലെ മുറികൾ ക്രമീകരിച്ചിരിക്കുന്നത്. കറുത്ത കോട്ടും തൊപ്പിയും അണിഞ്ഞ പോലെ നെഞ്ചും വിരിച്ചു നിൽക്കുന്ന പെൻഗ്വിനുകൾ ദുബായ് മാളിലെ അക്വേറിയത്തിലാണുള്ളത്.പെൻഗ്വിനുകൾക്കൊപ്പം നിന്ന് ചിത്രം പകർത്തണമെങ്കിൽ കൂടുതൽ പണം മുടക്കണം. ടൂറിസം സീസൺ തുടങ്ങിയതോടെ ദുബായ് അക്വേറിയത്തിലടക്കം സന്ദർശക പ്രവാഹമാണ്. ടൂറിസം സീസൺ തുടങ്ങിയതോടെ ദുബായ് അക്വേറിയത്തിലടക്കം സന്ദർശക പ്രവാഹമാണ്.

Krishnendhu
Next Story
Share it