Begin typing your search...

സ്വദേശിവത്കരണം പൂർത്തീകരിച്ചാൽ പിഴയിൽ നിന്നും ഒഴിവാകാം,വീണ്ടും ഓർമിപ്പിച്ച് മന്ത്രാലയം

സ്വദേശിവത്കരണം പൂർത്തീകരിച്ചാൽ പിഴയിൽ നിന്നും ഒഴിവാകാം,വീണ്ടും ഓർമിപ്പിച്ച് മന്ത്രാലയം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യു എ ഇ : 2023 ജനുവരി മുതൽ രണ്ട് ശതമാനമെങ്കിലും സ്വദേശിവത്കരണം നടപ്പിലാക്കാത്ത കമ്പനികൾ പിഴയടക്കേണ്ടിവരുമെന്ന് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം വീണ്ടും ഓർമിപ്പിച്ചു. അതേസമയം ഇടത്തരം മുതൽ വലിയ സ്വകാര്യ മേഖലാ കമ്പനികൾ സ്വകാര്യവൽക്കരണം കൈവരിക്കാൻ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്, എന്നാൽ മറ്റ് സ്ഥാപനങ്ങൾ സ്വകാര്യ വത്ക്കരണത്തിൽ ഉചിതമായ സ്റ്റാഫ് ക്വാട്ടകളും വ്യക്തതകളും ഇല്ലാതെ ബുദ്ധിമുട്ടുകയാണ്.ഡിസംബർ 31 ഒടുകൂടി സ്വദേശിവത്കരണ ക്വാട്ടയിൽ വ്യക്തത വരുത്താത്ത കമ്പനികൾക്ക് പിഴ വീണു തുടങ്ങും. അതുകൊണ്ടു തന്നെ സ്ഥാപനങ്ങൾ പിഴ വീഴാതെ ശ്രദ്ധിക്കണമെന്നും കൃത്യമായി നിർദേശങ്ങൾ പാലിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.

2023 ജനുവരി 1 മുതൽ, 50-ൽ കൂടുതൽ ജീവനക്കാരുള്ള സ്വകാര്യമേഖലാ സ്ഥാപനങ്ങൾ എമിറേറ്റൈസേഷൻ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള പ്രകാരം കുറഞ്ഞത് രണ്ട് ശതമാനം സ്വകാര്യവത്കരണം നടത്തിയിരിക്കണം. അല്ലാത്ത പക്ഷം ഇവരിൽ നിന്നും കമ്പനി ക്വാട്ടയിൽ ചേർക്കപ്പെടാത്ത ഓരോ സ്വാദേശിയുടെ എണ്ണത്തിനുമാണ് പിഴ ഈടാക്കുക. ക്വാട്ടയിൽ ചേർക്കാത്ത ഓരോ സ്വദേശിക്കും വർഷം 72000 ദിർഹമാണ് പിഴയായി നൽകേണ്ടി വരുന്നത്.

Krishnendhu
Next Story
Share it