Begin typing your search...

യു എ ഇ യിൽ കുട്ടികളിൽ ഷുഗർ രോഗികളുടെ എണ്ണം കൂടുന്നതായി റിപ്പോർട്ടുകൾ

യു എ ഇ യിൽ കുട്ടികളിൽ ഷുഗർ രോഗികളുടെ എണ്ണം കൂടുന്നതായി റിപ്പോർട്ടുകൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യു എ ഇ : യു എ ഇ യിൽ കുട്ടികളിൽ ഷുഗർരോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുവരുന്നതായിറിപ്പോർട്ട്. മുതിർന്നവരിലും, യുവജനങ്ങളിലും ഷുഗർ രോഗികളെ കണ്ടുവരുന്നുണ്ട്. അതെ സമയം കുട്ടികളിൽ ഷുഗർ രോഗികൾ കൂടുന്നത് ഭീതിജനകവും ഉടനടി ചികിത്സകൾ നൽകേണ്ടതുമാണ്.

15 വയസിനു മുൻപ് വരുന്ന ടൈപ്പ് 1 ഷുഗർ ജീവിത കാലം മുഴുവൻ നീണ്ടു നിൽക്കും. അതുകൊണ്ടുതന്നെ, ഇൻസുലിൻ കുത്തിവയ്പ്പുകൾ, രക്തത്തിലെ ഗ്ലൂക്കോസ് പരിശോധന, ഭക്ഷണക്രമം, വ്യായാമം എന്നിവയിലൂടെ ഇത് നിയന്ത്രിക്കാൻ കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്. കൂടാതെ ഇൻസുലിൻ ആരംഭിക്കേണ്ട സമയത്ത് ഇന്സുലിൻ എടുക്കാതിരിക്കുന്നത് അപകടകരമാണ്. മറ്റുള്ളവരിൽ നിന്നും ഉപദേശങ്ങൾ സ്വീകരിച്ച് ഇന്സുലിൻ ഒഴിവാക്കി മറ്റു വിദ്യകൾ പരീക്ഷിക്കുന്നത് കുട്ടികളുടെ ആരോഗ്യം അപകടത്തിലാക്കും. അതേസമയം പാരമ്പര്യമായി ഷുഗർ ഉള്ള കുടുംബങ്ങളിൽ കുട്ടികൾക്ക് ഷുഗർ വരാൻ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ഇത്തരം കുടുംബ പശ്ചാത്തലമുള്ള കുട്ടികളിൽ നേരത്തേ ഷുഗർ ടെസ്റ്റുകൾ നടത്തുന്നത് നല്ലതാണ്.

കുട്ടികളിലെ ഷുഗറിന്റെ കാരണങ്ങൾ

*കുട്ടികളിലെ ആഹാരശീലത്തിന്റെ മാറ്റമാണ് ഷുഗർ കൂടുന്നതിന്റെ പ്രധാന കാരണം.

*ടി വി യുടെ അമിത ഉപയോഗം

* അധിക ദൂരം നടക്കാതിരിക്കൽ

*ഒടിയുള്ള കളികൾ കുറയുന്നത്

* സൈക്ലിംഗ് കുറയുന്നത്

*കൂട്ടം കൂടിയുള്ള കളികൾ (ശരീരം അനങ്ങിയുള്ള കളികൾ )

*പിസ്സ, ബർഗർ പോലുള്ള പോഷകാഹാരം കുറഞ്ഞ ഭക്ഷണങ്ങൾ

*വിറ്റാമിന് ഡി യുടെ കുറവ്

*പശുവിൻപാൽ നേരത്തെ നൽകുന്നത്.

ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടുകൾ അനുസരിച്ച് ലോക രാജ്യങ്ങളിലും ഷുഗർ രോഗികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയായണ്. കാഴ്ചക്കുറവ്, കിഡ്നി തകരാറുകൾ, ഹാർട്ട് അറ്റാക്ക്, സ്ട്രോക്ക്, വിരലുകൾ മുറിച്ചുമാറ്റൽ എന്നിവ ഉയർന്ന ഷുഗറിന്റെ ഭാഗമായി കാണപ്പെടുന്ന അസുഖങ്ങളാണ്‌.

Krishnendhu
Next Story
Share it