Begin typing your search...

കോവിഡ് നിയന്ത്രണങ്ങൾ മുഴുവനായും പിൻവലിച്ച് യുഎഇ

കോവിഡ് നിയന്ത്രണങ്ങൾ മുഴുവനായും പിൻവലിച്ച് യുഎഇ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


യുഎഇ : യുഎഇ എമിറേറ്റിൽ കോവിഡുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണങ്ങളും എടുത്തുകളഞ്ഞു കോവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് എല്ലാ നിയന്ത്രണങ്ങളും എടുത്തുകളയാൻ തീരുമാനിച്ചത്. പ്രതിദിന രോഗികളുടെ എണ്ണം 300ൽ താഴെ എത്തിക്കാൻ കഴിഞ്ഞത് നിയന്ത്രണങ്ങളിൽ പൂർണ്ണ ഇളവ് വരുത്താൻ പ്രേരിപ്പിച്ചു. ഭിന്നശേഷിക്കാരുള്ളിടത്തും, ആശുപത്രികൾ എന്നിവിടങ്ങളിൽ ഒഴിച്ച് മാസ്ക് ധരിക്കണമോ വേണ്ടയോ എന്ന് വ്യക്തിനിഷ്ടമായി തീരുമാനിക്കാം. അതേ സമയം കോവിഡ് പരിശോധനയും ചികിത്സയും പതിവുപോലെ തുടരും. നിയന്ത്രണങ്ങൾ പിൻവലിച്ചത് ഇന്ന് രാവിലെ 8 മണി മുതൽ പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. കൂടാതെ പള്ളികളിൽ വ്യക്തിഗത മാറ്റുകൾ മാത്രം ഉപയോഗിക്കണമെന്നുള്ള നിബന്ധനയും എടുത്തുമാറ്റി. ഗ്രീൻ പാസുകൾ ഇനി ആവശ്യമില്ല. കോവിഡ് ടെസ്റ്റുകളും, തുടർന്നുള്ള ആരോഗ്യസംരക്ഷണങ്ങളും തുടരും. അതേസമയം ആരോഗ്യസംരക്ഷണത്തിന്റെയും,പകർച്ചവ്യാധി തടയുന്നതിന്റെയും ഭാഗമായി കോവിഡ് ബാധിക്കപ്പെട്ടാൽ 5 ദിവസം ഐസൊലേഷനിൽ കഴിയണം.പ്രാദേശിക ദേശീയ തലങ്ങളിൽ നടക്കുന്ന സ്പോർട്സ് മത്സരങ്ങൾ, പരിപാടികൾ എന്നിവയുടെ പ്രാധാന്യമനുസരിച്ച് പരിപാടികൾക്ക് മുൻപായി വാക്‌സിനേഷൻ ടെസ്റ്റുകളോ, ടെസ്റ്റ് റിസൾട്ടുകളുടെ ആവശ്യകതയോ തുടരും.

Krishnendhu
Next Story
Share it