യു എ ഇ യിൽ പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുന്നു
യു എ ഇ : യു എ ഇ യിൽ പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിവരികയെന്നാണ് പ്രമുഖ ദിനപത്രമായ ഖലീജ്‌ടൈംസിന്റെ റിപ്പോർട്ടുകൾ. സ്വന്തമായി കാറുകൾ ഉള്ളവർ പോലും പൊതുഗതാഗതത്തെ ആശ്രയിക്കുകയാണ്. മെട്രോ പോലുള്ള പൊതുഗതാഗതം വഴി ചുരുങ്ങിയ സമയത്തിൽ ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ സാധിക്കുന്നു എന്നത് കൂടുതൽ പേരെ ഇതിലേക്ക് ആകർഷിക്കുന്നതിന് പ്രധാന കാരണമാവുന്നുണ്ടെന്നും ദിനപത്രത്തിൽ പറയുന്നു . ട്രാഫിക് ബ്ലോക്കുകളും, ഉയർന്ന വാഹന പാർക്കിങ് ഫീസുകളും, വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള ബുദ്ധിമുട്ടുകളുമാണ് പൊതുജനങ്ങൾ പൊതുഗതാഗത കൂടുതൽ ആശ്രയിക്കുന്നതിന്റെ മറ്റുകാരങ്ങളെന്നുമാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.
ആർ ടി എ കണക്ക് പ്രകാരം 2022 ന്റെ ആദ്യ പകുതിവരെ 1. 68 മില്യൺ ജനങ്ങൾ,മെട്രോ, ഷെയർ ടാക്സി എന്നിവ വഴി യാത്ര ചെയ്തു. ഈ മാസം ആദ്യം നടന്ന പതിമൂന്നാമത് പൊതുഗതാഗത ദിനാഘോഷത്തിലാണ് ആർ ടി എ കണക്കുകൾ പുറത്തുവിട്ടത്.ആളുകളെ ആരോഗ്യപ്രദമായ ജീവിത ശൈലി നയിക്കുവാൻ പ്രേരിപ്പിക എന്നതാണ് ഈ വർഷത്തെ ആർ ടി എ യുടെ വിഷയം. പൊതുഗതാഗതത്തെ ആശ്രയിക്കുന്നത് മൂലം ചുരുങ്ങിയ സമയത്തിൽ ആളുകൾ ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നു എന്ന മാത്രമല്ല, നടത്തം വർദ്ധിക്കുന്നതിലൂടെ ആരോഗ്യകരമായജീവിത രീതി കൂടിയാണ് ആളുകൾ സ്വായത്തമാക്കുന്നത്. ദുബായ് ഫിറ്റ്നസ് ചലഞ്ചിൽ കഴിഞ്ഞ വർഷത്തേക്കാൾ ആളുകൾ കൂടുതൽ പ്രകടനം കാഴ്ചവെക്കുന്നത് ഇതിന്റെ തെളിവാണ്. ആളുകൾ മികച്ച സമീപനമാണ് പൊതുഗതാഗതത്തോട് കാഴ്ചവെക്കുന്നത്.