പിതൃത്വം വ്യക്തമാക്കാതെയുള്ള ജനന സർട്ടിഫിക്കറ്റുകൾക്ക് അനുമതി നൽകി യു എ ഇ ; ചരിത്രം ഈ തീരുമാനം
യു എ ഇ : യു എ ഇ യിൽ പിതൃത്വം വ്യക്തമാക്കാതെയുള്ള ജനന സർട്ടിഫിക്കറ്റുകൾ ക്ക് അനുമതി. പ്രസിഡന്റ് ഹിസ് ഹൈനെസ്സ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻആണ് ചരിത്ര തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. അറബ് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര തീരുമാനങ്ങളിലാണിത്. ഈ നിയമപ്രകാരം മാതാപിതാക്കളുടെ വിവാഹമോ, പിതൃത്വമോ കുട്ടികൾക്ക് ജനനസർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിന് തടസമുള്ള രേഖകൾ അല്ല.മാതാവിന് ഈ രേഖകൾ ഇല്ലാതെ തന്നെ ജനന സർട്ടിഫിക്കറ്റിനായി അപേക്ഷിക്കാം.അമ്മയാണെന്ന് തെളിയിക്കുന്ന രേഖയോടുകൂടികുട്ടിയുടെ ജനന സർട്ടിഫിക്കറ്റിനായി കോടതിയിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ജനന സർട്ടിഫിക്കറ്റുകൾ നിർമിക്കാനുള്ള അനുമതി ആരോഗ്യവിഭാഗത്തിന് കോടതി നൽകും.കുട്ടി ജനിച്ച ആശുപത്രിയിലെ രേഖയും,അമ്മയുടെ യു എ ഇ എമിരേറ്റ്സ് തിരിച്ചറിയൽ കാർഡുമാണ് ഇതിനായി ആവശ്യമുള്ളത്.
കുട്ടികൾ എത് രീതിയിൽ ജനിക്കുന്നുവെന്നോ, മാതാപിതാക്കൾ വിവാഹം കഴിട്ടുണ്ടോ എന്നതിൽ ഉപരി കുട്ടിയുടെ വ്യക്തിത്വത്തിന് പ്രാധാന്യം നൽകുന്ന പുരോഗമനപരമായ തീരുമെന്നാണ്ഈ നിയമത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് അധികാരികൾ പറഞ്ഞു. വ്യക്തിത്വം, വിദ്യാഭ്യസം, വൈദ്യ പരിചരണം, എന്നിവ കുട്ടിയുടെ അവകാശമാണെന്നും ജനനസര്ടിഫിറ്റുകൾ ലഭിക്കാതെ വരുന്ന പ്രസ്സനാണ് പരിഹരിക്കാൻ കൂടിയാണ് ee നിയമം നടപ്പിലാക്കിയിരിക്കുന്നത്. വിവാഹ ബന്ധം വഴിയല്ലാതെയും, സറോഗസി വഴിയും, പിതൃത്വം അറിയാതെയുള്ള ജനനങ്ങളിലൂടെയും ജനിക്കുന്ന കുട്ടികൾ നിയമപരമായി രേഖകളിൽ ഉൾപ്പെടാതെ വരുന്നുണ്ട്. ഈ പ്രശനം ഇഇഇ ചരിത്ര തീമാനത്തിലൂടെ ലഘൂകരിച്ചിരിക്കുകയാണ്.
ജിസിസി, അറബ് രാജ്യങ്ങൾ, ശരിയത്ത് നിയമം ബാധകമാകുന്ന പാകിസ്ഥാൻ പോലുള്ള മറ്റ് രാജ്യങ്ങളിൽ നിന്നുള്ള മുസ്ലീങ്ങൾക്ക് ഈ മതേതര നിയമം ബാധകമല്ല.പുതിയ സിവിൽ വിവാഹ പദ്ധതി പ്രകാരം, മതേതര നിയമം പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും അബുദാബിയിൽ വിവാഹം ചെയ്യാനുള്ള നിയമ പരിരക്ഷ നൽകുന്നുണ്ട്. വിവാഹ സർട്ടിഫിക്കറ്റുകളടക്കം ലഭിക്കുന്ന നിയമത്തിന്റെ ഈ സേവനം യു.എ.ഇ ക്യാപിറ്റൽ മാത്രമാണ് നൽകുന്നത്, മാത്രമല്ല ഈ മേഖലയിൽ മാത്രമാണ് ഇത് ലഭിക്കുകയുള്ളു..