Begin typing your search...

അക്ഷരങ്ങളുടെ വസന്ത കാലത്തിന് ഷാർജയിൽ തുടക്കമായി

അക്ഷരങ്ങളുടെ വസന്ത കാലത്തിന് ഷാർജയിൽ തുടക്കമായി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


യു എ ഇ : അക്ഷരങ്ങൾ പൂത്തു തളിർക്കുന്ന വസന്തകാലവുമായി ഷാർജ പുസ്തകോത്സവത്തിനു തുടക്കമായി. വാക്കുകൾ പരക്കട്ടെ' എന്ന പ്രമേയത്തോടെ തൊണ്ണൂറ്റിയഞ്ച് രാജ്യങ്ങൾ അണിനിരക്കുന്ന പശ്ചിമേഷ്യയിലെ ഏറ്റവും വിപുലമായ പുസ്തകമേള കൂടിയാണിത്.ചൊവ്വാഴ്ച സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഔപചാരിക ഉദ്ഘാടനം നിർവഹിച്ചത്. രാജ്യാന്തര പുസ്തകമേളയുടെ 41–ാം എഡിഷനിൽ 2213 ഓളം പ്രസാദകന്മാരുടെ 15 ലക്ഷത്തോളം പുസ്തകങ്ങൾ ഉണ്ടായിരിക്കും. ഷാർജ എക്സ്പോ സെന്ററിൽ നവംബർ 13 വരെയാണ് വായനയുടെ ആഘോഷമായ ഷാർജ പുസ്തകമേള നടക്കുക.

18,000 മീറ്റർ സ്ഥലത്താണ് പുസ്തകങ്ങൾ അണിനിരത്തുന്നത്. 125 പ്രമുഖ എഴുത്തുകാരും ചിന്തകരും മറ്റും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മേളയിൽ പങ്കെടുക്കും. ഇറ്റലിയാണ് ഇപ്രാവശ്യത്തെ അതിഥി രാജ്യം. 1298 അറബ് പബ്ലിഷിങ് സ്ഥാപനങ്ങളും 915 വിദേശ പബ്ലിഷിങ് കമ്പനികളും പങ്കെടുക്കും. 200ലേറെ സാംസ്കാരിക പരിപാടികളും ഈ ദിനങ്ങളിൽ അരങ്ങേറും.

Krishnendhu
Next Story
Share it