Begin typing your search...

ലഹരിമരുന്ന് കുഴിച്ചിട്ട് ലൊക്കേഷൻ അയച്ച് വില്പന നടത്തുന്ന കൗമാരങ്ങൾ ,ബോധവത്കരണ ക്യാമ്പുകൾ നടത്തി പോലീസ്

ലഹരിമരുന്ന് കുഴിച്ചിട്ട് ലൊക്കേഷൻ അയച്ച് വില്പന നടത്തുന്ന കൗമാരങ്ങൾ ,ബോധവത്കരണ ക്യാമ്പുകൾ നടത്തി പോലീസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ദുബായ് : ഈ വർഷം ആദ്യപാദത്തിൽ ദുബായിൽ 527 ലഹരിമരുന്ന് വിൽപനക്കാരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയുടെ നിർദേശത്തെ തുടർന്നാണ് ക്യാംപെയിൻ നടക്കുന്നത്.ലഹരിക്കെതിരെ രണ്ടു വഴികളിലൂടെയാണ് പോലീസ് പോരാടുന്നത്.ആദ്യത്തേത് ഹെമായ ഇന്റർനാഷനൽ സെന്റർ വഴിയുള്ള ബോധവത്കരണമാണ്. രണ്ടാമത്തേത് വിൽപനക്കാരെ നേരിട്ട് വേട്ടയാടുക. ദുബായിലെ ലഹരി വിരുദ്ധ ജനറൽ ഡിപാർട്ട്‌മെന്റിന്റെ സന്നദ്ധതയും ഇതിനോടൊപ്പമുണ്ട് . 24 മണിക്കൂറും പ്രവർത്തിക്കാനും മയക്കുമരുന്ന് വിപത്തിനെ ചെറുക്കാനും പൊലീസ് സന്നദ്ധരാണ്.

സാധാരണയായി വിദൂര പ്രദേശങ്ങളിൽ ലഹരി മരുന്നുകൾ നിലത്തു കുഴിച്ചിടുകയാണ് ആദ്യം ചെയ്യുന്നത്. പലരും, പ്രത്യേകിച്ച് കൗമാരക്കാർ ഇത്തരം സന്ദേശങ്ങളോട് അനുകൂലമായി പ്രതികരിക്കുനന്നുണ്ട്.ശേഷം ലൊക്കേഷൻ അയച്ചുകൊടുത്ത് അവശ്യക്കാർ മരുന്ന് എടുക്കുന്ന ശീലവും വർദ്ധിക്കുകയാണ്.

ലഹരിമരുന്ന് വിൽപനക്കാരെ കരുതിയിരിക്കണമെന്നും സമൂഹ മാധ്യമങ്ങളിലൂടെയുള്ള വിൽപനക്കാർക്കെതിരെ പൊലീസ് സൈബർ ക്രൈം വിഭാഗത്തിൽ പരാതിപ്പെടണമെന്നും ആക്ടിങ് ഡയറക്ടർ ബ്രി.ഖാലിദ് ബിൻ മുവൈസ പറഞ്ഞു. സമൂഹസുരക്ഷയുടെ കാര്യത്തിൽ പൊലീസിനെ സഹായിക്കാൻ സമൂഹത്തിലെ ഒരോരുത്തരും ബാധ്യസ്ഥരാണ്. സംശയാസ്പദമായി എന്തെങ്കിലും കാണുകയോ കേൾക്കുകയോ ചെയ്താൽ ടോൾ ഫ്രീ നമ്പർ 901 ൽ പൊലീസിനെ അറിയിക്കണം.

വർഷം ആദ്യപാദത്തിൽ ദുബായ് പൊലീസിലെ ഇ–ക്രൈം പ്ലാറ്റ് ഫോമിലേയ്ക്ക് അജ്ഞാതരുടെ ലഹരിമരുന്ന് വിൽപന സന്ദേശത്തിനെതിരെയുള്ള ഏതാണ്ട് 2,222 റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ 527 പേരെ ഇതേസമയം കൊണ്ട് അറസ്റ്റ് ചെയ്തു.

Krishnendhu
Next Story
Share it