Begin typing your search...

മുൻ ജീവനക്കാരൻ ഒരു ലക്ഷത്തി രണ്ടായിരം ദിർഹം തരാനുണ്ടെന്ന് കമ്പനി ; കേസ് പിൻതള്ളി കോടതി

മുൻ ജീവനക്കാരൻ ഒരു ലക്ഷത്തി രണ്ടായിരം ദിർഹം തരാനുണ്ടെന്ന് കമ്പനി ; കേസ് പിൻതള്ളി കോടതി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


യുഎഇ : യുഎഇയിലെ കാർ വാടകയ്‌ക്ക് നൽകുന്ന സ്ഥാപനം മുൻ ജീവനക്കാരനെതിരെ 102,000 ദിർഹം തട്ടിപ്പ് നടത്തിയതിന് കേസ് ഫയൽ ചെയ്യുകയായിരുന്നു. എന്നാൽ തെളിവുകളുടെ അഭാവത്തിൽദുബായ് അൽ ഐൻ കോടതി കേസ് പിൻ തള്ളി.

പ്രതി സ്ഥാപനത്തിലെ മുൻ ജീവനക്കാരനായിരുന്നു.ഇടപാടുകാരിൽ നിന്ന് പണം പിരിക്കുന്നതായിരുന്നു ഇയാളുടെ ജോലി. എന്നാൽ ഇങ്ങനെ പിരിച്ച ഇനത്തിൽ 102,000 കമ്പനിക്ക് നൽകാനുണ്ട്. അതേസമയം ട്രാഫിക്, സാലിക് നിയമലംഘനങ്ങൾ നടത്തിയ ഇടപാടുകാരിൽ നിന്ന് പിഴ തുക ഈടാക്കാതെ പ്രതി കമ്പനിക്ക് സാമ്പത്തിക നഷ്ടം വരുത്തിയെന്നും ആരോപിച്ചുകൊണ്ടായിരുന്നു കമ്പനി കേസ് മുൻ ജീവനക്കാരനെതിരെ കേസ് നൽകിയത്.അതേസമയം യുവാവ് ആരോപണങ്ങൾ നിഷേധിക്കുകയായിരുന്നു.

ക്ലയന്റുകളിൽ നിന്ന് നിശ്ചിത പണം പിരിക്കലാണ് ജീവനക്കാരന്റെ ജോലിയെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും പരാതിക്കാർ ഹാജരാക്കിയില്ലെന്ന് കോടതി വിധിയിൽ കണ്ടെത്തി . കടങ്ങൾ പിരിച്ചെടുക്കുന്നതിലെ അവരുടെ തെറ്റും അശ്രദ്ധയുമാണ് സാമ്പത്തിക നഷ്ടത്തിന് കാരണമായതെന്നും കോടതി പറഞ്ഞു.തുടർന്ന് തെളിവുകളുടെ അഭാവത്തിൽ കോടതി കേസ് പിൻതള്ളി. അതേസമയം പ്രതിയുടെ നിയമ ചെലവുകൾ കമ്പനിയോട് വഹിക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.

Krishnendhu
Next Story
Share it