Begin typing your search...

മിറക്കിൾ ഗാർഡനിൽ തിങ്ങി നിറഞ്ഞ് ജനക്കൂട്ടം

മിറക്കിൾ ഗാർഡനിൽ തിങ്ങി നിറഞ്ഞ് ജനക്കൂട്ടം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ദുബായ് : പൂക്കൾ കൊണ്ട് മായാലോകം തീർത്ത ദുബായ് മിറക്കിൾ ഗാർഡനിലേക്ക് ആളുകൾ ഒഴുകുകയാണ്.

ലോകത്തിലെ ഏറ്റവും വലിയ ഉദ്യാനം കൂടിയാണിത്. വിവിധ ഒരുക്കിയ പുഷ്പങ്ങൾ കൊണ്ടുള്ള ഈ വിസ്മയലകത്തിന് 72000 ചതുരശ്ര അടി വിസ്തീർണ്ണമുണ്ട്.

ഒന്നരക്കോടിയോളം പുഷ്പങ്ങളാണ് ഈ ഉദ്യാനത്തിന് വർണ്ണവൈവിധ്യമേകുന്നത്. സ്മർഫ് വില്ലേജ് തന്നെയാണ് ഇത്തവണയും മിറക്കിൾ ഗാർഡനിലെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്. സ്മർഫുകളുടെ ലോകം ഇക്കുറി കൂടുതൽ വിശാലമാണ്. നടപ്പാതയോട് ചേർന്നൊരുക്കിയിരിക്കുന്ന വാട്ടർ മില്ലും സന്ദർശകരെ ആകർഷിക്കും.

ലോക റെക്കോർഡിൽ ഇടം പിടിച്ച എമിറേറ്റ്സ് എയർബസ് 380യുടെ പുഷ്പ മാതൃക ഇത്തവണയും ഉണ്ട്. ഫോട്ടോകൾ എടുക്കാനും റീലുകൾ തയ്യാറാക്കാനും ഒരുപാട് ഇടങ്ങളുണ്ട് ഈ ഉദ്യാനത്തിൽ. കുടകൾ തൊങ്ങല്‍ ചാർത്തുന്ന നടപ്പാതകളും ഇത്തവണത്തെ വേറിട്ട കാഴ്ചയാണ്. നടപ്പാതയോട് ചേർന്ന് സന്ദർശകർക്ക് വിശ്രമിക്കാൻ വള്ളിക്കുടിലുകൾ ഒട്ടേറെയുണ്ട്. പെറ്റൂണിയ, മാരിഗോള്‍ഡ്, ജെറേനിയം തുടങ്ങിയ പുഷ്പങ്ങളാണ് പ്രധാനമായും അലങ്കാരങ്ങളൊരുക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. ചൂട് കുറയുന്നതോടെ കൂടുതല്‍ വൈവിദ്ധ്യമാര്‍ന്ന പൂക്കള്‍ കൂടി ഇവിടേക്ക് എത്തും.

ലോകകപ്പ് ഫുട്ബോള്‍ സീസണ്‍, മിറക്കിള്‍ ഗാര്‍ഡനും ഗുണകരമാവുന്നുവെന്നാണ് കണക്കുകൂട്ടല്‍. അണിയറയില്‍ ചില ലോകകപ്പ് സ്‍പെഷ്യല്‍ സര്‍പ്രൈസുകളും ഒരുങ്ങുന്നുണ്ട്.

Krishnendhu
Next Story
Share it