Begin typing your search...

സൗദി - ഇറാൻ ബന്ധങ്ങളിൽ ചർച്ചകൾ അനിവാര്യം ;പ്രത്യാശ പ്രകടിപ്പിച്ച് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗ്യുട്ടെറസ്

സൗദി - ഇറാൻ ബന്ധങ്ങളിൽ ചർച്ചകൾ അനിവാര്യം ;പ്രത്യാശ പ്രകടിപ്പിച്ച് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗ്യുട്ടെറസ്
X
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo


സൗദി - ഇറാൻ അധികാരികൾ തമ്മിൽ നടക്കുന്ന ചർച്ചകൾ പ്രദേശത്തെ സംഘർഷം ലഘൂകരിക്കാൻ സഹായിക്കുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗ്യുട്ടെറസ്.വെള്ളപ്പൊക്കത്തിൽ തകർന്ന പാകിസ്ഥാൻ സന്ദർശനത്തിന് ശേഷം മടങ്ങിയെത്തിയ യുഎൻ ജനറൽ അസംബ്ലിയുടെ 77-ാമത് സമ്മേളനത്തിന് തുടക്കം കുറിക്കുന്ന വാർത്താ സമ്മേളനത്തിനിലാണ് പ്രകൃതി ദുരന്തങ്ങളാൽ ദുരിദമനുഭവിക്കുന്ന രാജ്യങ്ങളെ ആഗോളതലത്തിൽ സഹായിക്കേണ്ടതിന്റെ ആവശ്യകത ഗുട്ടറസ് ഉന്നയിച്ചത്. ഭക്ഷ്യ അരക്ഷിതാവസ്ഥ, കാലാവസ്ഥയുമായി ബന്ധപ്പെട്ട അടിയന്തരാവസ്ഥകൾ, ഊർജ്ജ ദൗർലഭ്യം എന്നിവയുൾപ്പെടെയുള്ള ആഗോള പ്രതിസന്ധികളും സിറിയ, യെമൻ, ലിബിയ എന്നിവിടങ്ങളിൽ നടക്കുന്ന പ്രാദേശിക സംഘട്ടനങ്ങളും ഉൾപ്പെടെയുള്ള ആഗോള പ്രതിസന്ധികളെ നേരിടാൻ രാജ്യത്തിനും യുഎഇക്കും മറ്റ് ഗൾഫ് രാജ്യങ്ങൾക്കും വഹിക്കാനാകുന്ന പങ്കിനെക്കുറിച്ച് അദ്ദേഹം ചർച്ച ചെയ്തു.

സൗദി അറേബ്യ, യുഎഇ , മുഴുവൻ ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ എന്നിവർ തങ്ങളുടെ അയൽ രാജ്യങ്ങളെ സഹായിക്കുവാൻ സജീവമായി പ്രവർത്തിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിറിയയിലെയും , ലിബിയയിലെയും , യെമനിലെയും ജനങ്ങൾ ഇതിനകം വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ടെന്നും ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ എല്ലാവരും ഒത്തുചേരണമെന്നാണ് എന്റെ അഭ്യർത്ഥനഎന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഉൽപ്പാദനത്തിന് വലിയ ശേഷിയുള്ള ജിസിസി രാജ്യങ്ങൾ ലോകത്തിലെ ഊർജ പ്രതിസന്ധി പരിഹരിക്കുന്നതിന് (പരിഹരിക്കാൻ) സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യുഎൻ മേധാവി പറഞ്ഞു.

ലിബിയയിൽ ദേശീയ തെരഞ്ഞെടുപ്പിന് ആവശ്യമായ നിയമപരമായ മാറ്റങ്ങൾ നടപ്പിലാക്കാൻ അനുവദിക്കുന്ന രാജ്യത്തിന്റെ കിഴക്കൻ ജനപ്രതിനിധി സഭയും ഉന്നത കൗൺസിൽ ഓഫ് സ്‌റ്റേറ്റും തമ്മിൽ വേഗത്തിലുള്ള കരാറിന് അദ്ദേഹം ആഹ്വാനം ചെയ്തു.

പാകിസ്താനിലെ അവസ്ഥ ഹൃദയ ഭേദക മാണെന്നും, വെള്ളപ്പൊക്കമുണ്ടായ പ്രദേശത്തിന് എന്റെ മുഴുവൻ രാജ്യമായ പോർച്ചുഗലിന്റെ മൂന്നിരട്ടി വലുപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതി ദുരന്തങ്ങൾക് കാരണമായ, ഗ്രഹത്തെ ചൂടുപിടിക്കുന്നതിനും അതിന്റെ ഹിമാനികൾ ഉരുകുന്നതിനും കാരണമാകുന്ന ഹരിതഗൃഹ വാതക ഉദ്‌വമനം ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങൾ ഉൽപ്പാദിപ്പിക്കുന്നതാണെങ്കിലും, പാക്കിസ്ഥാൻ പോലുള്ള ദരിദ്ര രാജ്യങ്ങളാണ് അതിന്റെ അനന്തരഫലമായ കാലാവസ്ഥാ ദുരന്തങ്ങളുടെ ഭാരം വഹിക്കുന്നതെന്ന് ഗുട്ടെറസ് ഒരിക്കൽ കൂടി ചൂണ്ടിക്കാട്ടി.

80 ശതമാനം ഉദ്‌വമനത്തിനും ഉത്തരവാദി ജി20 രാജ്യങ്ങളാണ്. G20 രാജ്യങ്ങളിലായിരുന്നു ഇങ്ങനെ സംഭവിക്കുന്നതെങ്കിൽ തീർച്ചയായും ഇതിനോടകം താപനില കുറയ്ക്കാൻ വേണ്ടുന്ന പ്രവർത്തങ്ങൾ ആരംഭിച്ചേനെയെന്നും എന്നാൽ ഇത് അനാസ്ഥയാണെന്നും താപനില കുറയ്‌ക്കണമെന്നും ലോകത്തെ വെള്ളത്തിനടിയിലാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎൻ ചാർട്ടറിലെ വാക്കുകളിൽ പ്രതിപാദിച്ചിരിക്കുന്ന മനുഷ്യ ഐക്യദാർഢ്യം "ദേശീയതയുടെയും സ്വാർത്ഥതാൽപര്യത്തിന്റെയും ഉള്ളിൽ ഞെരിഞ്ഞുപോയെന്നും , നമ്മുടെ ലോകത്തിലെ ഏറ്റവും ദരിദ്രരും ദുർബലരുമായവരോടുള്ള ഞെട്ടിപ്പിക്കുന്ന അവഗണന ഒഴിവാക്കണമെന്നും "ഈ വർഷത്തെ പൊതു ചർച്ച പ്രത്യാശ നൽകുന്നതും ലോകത്തെ നാടകീയമായി ബാധിക്കുന്ന ഭിന്നതകളെ മറികടക്കുന്നതിനുമുള്ളതായിരിക്കണമെന്നും ഗ്യുട്ടെറസ് പറഞ്ഞു.

"ഐക്യരാഷ്ട്രസഭയുടെ ഹൃദയ സ്പന്ദനമായ സംഭാഷണങ്ങളിലൂടെയും സംവാദത്തിലൂടെയും മാത്രമേ ഇത് സാധ്യമാകൂയെന്നും എല്ലാ വിഭജനങ്ങൾക്കെതിരെയും നമ്മൾ പ്രവർത്തിക്കണമെന്നും ഗ്യുട്ടറസ് അഭിപ്രായപ്പെട്ടു.

Krishnendhu
Next Story
Share it