Begin typing your search...

വിസ റദ്ദാക്കി പോകുന്നവർ ശ്രദ്ധിക്കുക ;നിയമ കുരുക്കുകൾ ഒഴിവാക്കിയില്ലെങ്കിൽ ജയിൽ ശിക്ഷ

വിസ റദ്ദാക്കി പോകുന്നവർ ശ്രദ്ധിക്കുക ;നിയമ കുരുക്കുകൾ ഒഴിവാക്കിയില്ലെങ്കിൽ ജയിൽ ശിക്ഷ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വിസ റദ്ദാക്കി പോകുന്നവർ ശ്രദ്ധിക്കുക ;നിയമ കുരുക്കുകൾ ഒഴിവാക്കിയില്ലെങ്കിൽ ജയിൽ ശിക്ഷ

യു എ യിൽ വിസ റദ്ദാക്കി നാട്ടിലേക്ക് പോയതിനുശേഷം തിരിച്ചു വരാൻ സാധിക്കാതെ നിയമക്കുരുക്കുകളിൽ പെടുന്നവരും, ജയിലിൽ ആകുന്നവർ നിരവധിയാണ്.ജയിലിൽ ആകുന്നവർ നിരവധിയാണ്. സ്വന്തം പേരിൽ കേസുള്ളത് അറിയാതെ തിരിച്ചെത്തുമ്പോൾ ജയിലിൽ ആകുന്നത്തവരും അനവധിയാണ്.

വിസ റദ്ദാക്കുന്നതിനു മുൻപ് സ്വന്തം പേരിൽ കേസുകൾ ഇല്ലായെന്ന് ഉറപ്പുവരുത്തണം. അഥവാ ഏതെങ്കിലും കേസുകൾ ഉണ്ടെങ്കിൽ യു എ ഇ യിലേക്ക് തിരിച്ചെത്തുമ്പോൾ തന്നെ പിടികൂടി കോടതിയിൽ ഹാജരാക്കുകയാണ് ചെയ്യുക. അതേസമയം സുഹൃത്തുക്കളെയും, ബന്ധുക്കളെയും വിശ്വസിച്ച കടക്കെണിയിൽ ആകുന്നവരും,, ബാങ്കിനെയും, കെട്ടിടഉടമയെയും കബളിപ്പിച് നാടുവിടുന്നവരും ഇക്കൂട്ടത്തിലുണ്ട്.

വീസ, ലേബർ കാർഡ്, തൊഴിൽ കരാർ, ബാങ്ക് അക്കൗണ്ട്, ജലവൈദ്യുതി, ഫോൺ, ഇന്റർനെറ്റ് കണക്‌ഷൻ, കെട്ടിട വാടക, വാഹനം തുടങ്ങി സ്വന്തം പേരിലുള്ള എല്ലാ ബാധ്യതകളും തീർത്ത് എല്ലാ ഫയലുകളും കുറ്റമറ്റതാക്കി ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വാങ്ങണമെന്ന് അൽകബ്ബാൻ അഡ്വക്കറ്റ്സിലെ സീനിയർ ‍ലീഗൽ കൺസറ്റന്റായ അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളി പറഞ്ഞു.

നിയമക്കുരുക്കിൽ പെടാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

വാടക കരാർ റദ്ദാക്കിയതിനു ശേഷം രേഖാ മൂലം എഴുതിവാങ്ങിയിരിക്കണം. ഇത് ചെയ്യാത്ത പക്ഷം കുടിശികയുണ്ടെന്ന് കാട്ടി ഉടമ പരാതിനൽകിയാൽ വർഷങ്ങളുടെ വാടക ഒരുമിച്ചുനൽകേണ്ടതായി വരും.

ജലവൈദുത കണക്ഷനുകൾ റദ്ദാക്കിയാൽ മാത്രമാണ് വാടക കരാർ റദ്ദാവുകയുള്ളു. കൂടാതെ കുടിശികയില്ലെന്നും ഉറപ്പു വരുത്തണം.

ക്രെഡിറ്റ് കാർഡ് കുടിശിക നിലനിന്നാൽ ബാങ്ക് കൊടുക്കുന്ന കേസിനാസ്പദമായി വിധിച്ച മുഴുവൻ തുകയും, വകീൽ ഫീസും, കോടതിചിലവുകൾ, പലിശ, എന്നിവ ചേർത്തടക്കേണ്ടിവരും.

സ്വന്തം പേരിലുള്ള വാഹനം വിറ്റ് ഉടമസ്ഥാവകാശം കൈമാറിയില്ലെങ്കിൽ, തുടർന്ന് വരുന്ന എല്ലാ കേസുകൾക്കും ഉടമ ശിക്ഷയനുഭവിക്കേണ്ടിവരും. അതുകൊണ്ടുതന്നെ ഉടമസ്ഥാവകാശം മാറി കൈപ്പറ്റിയിരിക്കണം.

ഫോൺ, ഇന്റർനെറ്റ്, ലാൻഡ്‌ലൈൻ, ഡയലപ്പ് മുതലായ എല്ലാ കുടിശികകളും തീർത്തിരിക്കണം.

Krishnendhu
Next Story
Share it