Begin typing your search...

ദുബായിൽ പ്രചാരമേറി ഗോൾഡൻ വിസകൾ ; ദിനം പ്രതി നൽകുന്നത് 30 മുതൽ 40 വരെ

ദുബായിൽ പ്രചാരമേറി ഗോൾഡൻ വിസകൾ ; ദിനം പ്രതി നൽകുന്നത്  30 മുതൽ 40 വരെ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ദുബായ് : ദുബായിൽ ഗോൾഡൻ വിസയെടുക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവെന്ന് പ്രാദേശിക പത്ര റിപ്പോർട്ടുകൾ. ഗോൾഡൻ വിസയെടുക്കുന്നതിനുള്ള പ്രധാന നിബന്ധനയായ പ്രതിമാസ വേതനനിരക്ക് 50000 ദിർഹത്തിൽ നിന്ന് 30000 ദിർഹമായി കുറച്ചതോടെ ദുബായിൽ ഗോൾഡൻ വിസയെടുക്കുന്നവരുടെ എണ്ണം വർധിച്ചതായി പ്രാദേശിക ദിന പത്രമായ ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. പ്രതിമാസ വേതന നിരക്ക് കുറച്ചതിനു ശേഷം 30 മുതൽ 40 വരെ ഗോൾഡൻ വിസകൾ ദിവസവും നൽകുന്നതായി ദുബായ് ഷെയ്ഖ് സായിദ് റോഡിലെ അറേബ്യൻ ബിസിനസ് സെന്റർ അഭിപ്രായപ്പെട്ടു. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) റിപ്പോർട്ട് പ്രകാരം 2019 നും 2022 നും ഇടയിൽ ദുബായിൽ 151,600 ഗോൾഡൻ വിസകൾ നൽകി കഴിഞ്ഞു.

ഉദ്യോഗസ്ഥരും, ബിസിനസ് ചെയ്യുന്നവരുമാണ് ഏറ്റവും കൂടുതൽ ഗോൾഡൻ വിസകൾ എടുക്കുന്നവർ. ഈ വർഷം മാത്രം 12000 ദീർഘ കാല വിസകളാണ്‌ ചെയ്തിട്ടുള്ളത്.10 പ്രവർത്തിദിനങ്ങളാണ് ഒരു ഗോൾഡൻ വിസ ലഭിക്കുന്നതിനായി ആവശ്യമായുള്ളത്.ഗോൾഡൻ വിസ ലഭിക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ബാച്ചിലേഴ്സ് ബിരുദമാണ്.

അപേക്ഷകർക്ക് യുഎഇയിൽ സാധുതയുള്ള തൊഴിൽ കരാർ ഉണ്ടായിരിക്കണം, കൂടാതെ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെയും എമിറേറ്റൈസേഷൻ സംവിധാനത്തിന്റെയും ഒന്നാമത്തെയോ രണ്ടാമത്തെയോ തൊഴിൽ തലത്തിൽ ഉൾപ്പെടുന്ന തൊഴിലുകളുമായിരിക്കണം. ദീർഘ കാലം താമസമാനുവദിക്കുന്ന അഡ്വാൻസ്ഡ് വിസ സംവിധാനം നിലവിൽ വന്നതിന് ശേഷം ഗോൾഡൻ വിസയാണ് ആളുകൾക്കിടയിൽ ഏറ്റവും പ്രചാരമേറിയ വിസ. ഗോൾഡൻ വിസയെടുക്കുന്നവരുടെ എണ്ണം ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ.

Krishnendhu
Next Story
Share it