Begin typing your search...

പാം ജുമേറയിലെ ഏറ്റവും ചിലവേറിയ സിഗ്നേച്ചർ വില്ല ; വിറ്റത് 278 കോടി

പാം ജുമേറയിലെ ഏറ്റവും ചിലവേറിയ സിഗ്നേച്ചർ വില്ല ; വിറ്റത് 278 കോടി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ദുബായിലെ പാം ജുമേറയിലെ ഏറ്റവും ചിലവേറിയ പുതിയ വില്ല വിറ്റത് 128 ദശലക്ഷം ദിർഹത്തിന് (ഏതാണ്ട് 278 കോടിയിലേറെ രൂപ).വില്ലയിലുള്ള ഒലീവ് മരത്തിന് 1600 വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്.

പാം ജുമൈറ ഫ്രണ്ട് ജിയിലാണ് ഈ വില്ല സ്ഥിതി ചെയ്യുന്നത്. ഫ്രെയിംഡ് അല്ലൂർ എന്ന് വിളിക്കപ്പെടുന്ന സിഗ്നേച്ചർ വില്ലയ്ക്ക് 19,240 ചതുരശ്ര അടി വിസ്തീർണമാണുള്ളത്. പ്രമുഖ ആർകിടെക്ട് എമ്രെ അരൊലത് ആണ് ഇതിന്‍റെ ശിൽപി. ബില്യണയേഴ്സ്സ് റോയിൽ അടുത്തിയ നിർമാണം പൂർത്തിയാക്കിയ വില്ല നാല് നിലകൾ ഉൾക്കൊള്ളുന്നു.

ഹോം സിനിമ, പഠനം, വിശ്രമ സ്ഥലങ്ങൾ, റൂഫ്‌ടോപ്പ് ബാർ, ലോഞ്ച് എന്നിങ്ങനെ നിരവധി ആഡംബര സൗകര്യങ്ങളും സവിശേഷതകളുമുണ്ട്. ബേസ്‌മെന്റ് അണ്ടർവാട്ടർ പാർക്കിങ്ങിൽ 10 കാറുകൾ വരെ നിർത്തിയിടാം. എന്നാൽ, വില്ല വാങ്ങിയത് ആരാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.

മനോഹരമായ മേൽക്കൂരയുള്ള ടെറസില്‍ ആധുനിക ജിംനേഷ്യവും യോഗ ഡെക്കും ഹോട്ട് ടബ്ബും സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.സാധാരണയേക്കാളും ഇരട്ടി ഉയരമുള്ള വില്ലയുടെ പ്രവേശന കവാടം മുകളിൽ നിന്ന് താഴേക്ക് ഇറ്റാലിയൻ ശൈലിയിൽ നിന്ന് പ്രചോദനം ഉൾക്കൊ‌ണ്ട് ബെസ്പോക്ക് ലോഹ ശിൽപങ്ങളാൽ അലങ്കരിച്ചിട്ടുഉള്ളതാണ്.

പാം ജുമൈറയിലെ ഏറ്റവും ചെലവേറിയ സിഗ്നേച്ചർ വില്ല എന്ന നിലയിൽ തങ്ങളുടെ പോർട്ട്‌ഫോളിയോയ്ക്ക് അസാധാരണമായ ഒരു കൂട്ടിച്ചേർക്കലാണ് ഫ്രെയിംഡ് അല്ലൂർ വില്ലയെന്ന് ഉടമസ്ഥരായ ബി1 പ്രോപ്പർട്ടീസിന്റെ സ്ഥാപകൻ ബാബക് ജാഫരി പറഞ്ഞു.

ബുദ്ധിയുടെയും കലയുടെയും അതുല്യമായ സംയോജനമാണതെന്നും,ഒരാൾ ആഗ്രഹിക്കുന്നതും സങ്കൽപ്പിക്കുന്നതുമായ എല്ലാം ഒരു വീട്ടിൽ ലഭ്യമാണ് എന്നതാണ് വില്ലയുടെ പ്രത്യേകതയെന്ന് എമ്രെ അരൊലത് പറഞ്ഞു. എന്റെ ഓരോ പദ്ധതിയും പ്രാദേശിക പരിസ്ഥിതിയും സംസ്കാരവും പരസ്പരം ബന്ധപ്പെട്ടതാണ്.

Krishnendhu
Next Story
Share it