Begin typing your search...

യു എ ഇ യിൽ കള്ളപ്പണക്കേസിൽ കുടുങ്ങി മൂന്നു കമ്പനികൾ, പിഴ 22 ലക്ഷം ദിർഹം

യു എ ഇ യിൽ കള്ളപ്പണക്കേസിൽ കുടുങ്ങി മൂന്നു കമ്പനികൾ, പിഴ 22 ലക്ഷം ദിർഹം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


അബുദാബി : യു എ ഇ യിൽ കള്ളപ്പണ കേസിൽ കുടുങ്ങി മൂന്ന് സ്ഥാപനങ്ങൾ. കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദത്തിന് ധനസഹായം നൽകൽ എന്നീ നിയമം ലംഘിച്ച 3 സ്ഥാപനങ്ങൾക്ക് ധനകാര്യമന്ത്രാലയം 22.5 ലക്ഷം ദിർഹത്തിന്റെ പിഴ ചുമത്തി. കള്ളപ്പണമിടപാടുകൾക്ക് 50 ലക്ഷം വരെയാണ് പിഴ ഈടാക്കുക. ഈ മേഖലയിൽ പ്രവർത്തിക്കുന്ന 15,000 കമ്പനികളിൽ പരിശോധന നടത്തിവരുന്നതിനിടയിലാണ് നിയമലംഘകരെ കണ്ടെത്തിയത്.

നിയമലംഘനം നടത്തിയ മൂന്ന് കമ്പനികളിൽ 2 കമ്പനികൾ സ്വർണ, വജ്ര ഇടപാടുകാരും ഒരു കമ്പനി റിയൽ എസ്റ്റേറ്റുകാരുമാണെന്ന് വ്യക്തമാക്കി.നിലവിലുള്ള നടപടിക്കെതിരെ പരാതിയുണ്ടെങ്കിൽ 15 ദിവസത്തിനകം ബോധിപ്പിക്കാവുന്നതാണ്.നൽകിയിരിക്കുന്ന പരമാവധി ദിവസങ്ങൾക്കുള്ളിൽ കമ്പനികൾക്ക് നിരപരാധിത്വം തെളിയിക്കാം.

ഭീകരവാദവും കള്ളപ്പണം വെളുപ്പിക്കുന്നതും ഉന്മൂലനം ചെയ്യുന്നതിനായി ആന്റി മണി ലോണ്ടറിങ്ങ് ആൻഡ് കൗണ്ടറിങ്ങ് ദ് ഫിനാൻസിങ്ങ് ഓഫ് ടെററിസം എന്ന പേരിൽ പ്രത്യേക എക്സിക്യൂട്ടിവ് ഓഫിസ് രൂപീകരിച്ച് 2021 മാർച്ചിൽ യുഎഇ നടപടി ശക്തമാക്കിയിരുന്നു. നിയമലംഘകർക്ക് ‍50 ലക്ഷം ദിർഹം വരെയാണ് പിഴ.

Anandakrishnan Rajeev
Next Story
Share it