Begin typing your search...

ദുബായ് ഫിറ്റ്നസ് ചലഞ്ചിന്‌ ഐക്യദാർഢ്യം, മംസാർ ബീച്ചിൽ 14 മണിക്കൂർ തുടർച്ചയായി നീന്തി യുവാവ്

ദുബായ് ഫിറ്റ്നസ് ചലഞ്ചിന്‌ ഐക്യദാർഢ്യം, മംസാർ ബീച്ചിൽ 14 മണിക്കൂർ തുടർച്ചയായി നീന്തി യുവാവ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ദുബായ് : ദുബായ് മംസാർ ബീച്ചിൽ പതിനാല് മണിക്കൂർ നീന്തി മലയാളി യുവാവ്. ദുബായ് ഫിറ്റ്നസ് ചലഞ്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് മലയാളി യുവാവ് തുടർച്ചയായി 25 കിലോമീറ്റർ നീന്തി ശ്രദ്ധേയനായത് . ദുബായിൽ ജോലി ചെയ്യുന്ന ആലുവ സ്വദേശി അബ്ദുൽ സമീഖ് ആണ് മംസാർ ബീച്ചിൽ 14 മണിക്കൂർ സമയമെടുത്തുനേട്ടം കൈവരിച്ചത്.

കഴിഞ്ഞ വർഷം ഫിറ്റ്നസ് ചലഞ്ചിന്‍റെ ഭാഗമായി സുഹൃത്ത് പ്രദീപ് നായർ 21 കിലോമീറ്റർ നീന്തിയിരുന്നു. ഇത് മറികടക്കുന്ന പ്രകടനമായിരുന്നു സമീഖിന്‍റേത്.രാവിലെ 4.20 നു തുടങ്ങി ലക്ഷ്യം കൈവരിച്ചപ്പോൾ വൈകീട്ട് 6.10 ആയിരുന്നു. 800 മീറ്ററിലേറെ ദൂരമുള്ള മംസാർ ബീച്ച് 30 തവണയിലേറെ സമീഖ് വലംവച്ചു. സുരക്ഷാ ജീവനക്കാരുടെ പൂർണപിന്തുണയോടെയായിരുന്നു ഉദ്യമം. യുഎഇയിലെ മലയാളി റൈഡർമാരുടെ കൂട്ടായ്മയായ കേരള റൈഡേഴ്സ് അംഗമായ ഇദ്ദേഹം ഐടി സ്ഥാപനമായ അൽ വഫാ ഗ്രൂപ്പിന്റെ ജനറൽ മാനേജരാണ്. ഓട്ടവും സൈക്ലിങ്ങും നീന്തലുമാണ് ഇഷ്ടവിനോദം.

ദുബായിൽ തന്നെ മുമ്പ് 15 കിലോമീറ്റർ നീന്തിയ സമീഖ് കഴിഞ്ഞ ഡിസംബറിൽ നാട്ടിലെത്തിയപ്പോൾ ആലുവ പുഴയിൽ 10 കിലോമീറ്റർ നീന്തിയിരുന്നു. വിവിധ മാരത്തൺ ഓട്ടങ്ങളിലും പങ്കെടുത്തിട്ടുണ്ട്. 20 വർഷമായി പ്രവാസജീവിതം നയിക്കുന്ന സമീഖ് ഭാര്യ ഷറീനക്കും മക്കളായ നിഹാനും നൈറക്കുമൊപ്പം ദുബായിലാണ് താമസം.

Krishnendhu
Next Story
Share it