നിയമ വിരുദ്ധ ടാക്സികൾ ഓടിക്കുന്നവർക്ക് മുന്നറിപ്പ് ; പിഴ 10000 ദിർഹം
യു എ ഇ : അനധികൃത ടാക്സികൾ ഓടിക്കുന്നവർക്ക് 10,000 ദിർഹം വരെ പിഴ ചുമത്തുമെന്ന് യുഎഇ അധികൃതർ മുന്നറിയിപ്പ് നൽകി.റാസൽഖൈമ പോലീസുമായി സഹകരിച്ച് റാസൽ ഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റി (RAKTA) യാണ് പുതിയ നിയമം പ്രഖ്യാപിച്ചിരിക്കുന്നത്. 2022-ൽ 1,813 അനധികൃത ടാക്സി സർവീസുകൾ കണ്ടെത്തിയതായി റാസൽ ഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.ഇത്തരം നിയമം ലംഘകരിൽ നിന്നും ഈടാക്കുന്ന പിഴ 5000 ദിർഹമാണ്. ആവർത്തിച്ചുള്ള ലംഘനങ്ങലാണെന്ന് കണ്ടെത്തിയാൽ ഈ പിഴ ഇരട്ടിയാക്കി 10,000 ദിർഹമായി അടയ്‌ക്കേണ്ടിവരും.അംഗീകൃത സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലാത്തതിനാൽ സ്വകാര്യ വാഹനങ്ങളിൽ യാത്രക്കാരെ കയറ്റുന്നത് നിയമവിരുദ്ധമാണ്. ഇത്തരം വാഹനങ്ങൾക്ക് പലപ്പോഴും ഇൻഷുറൻസ് ഇല്ല.അതുകൊണ്ടുതന്നെ നിയമവിരുദ്ധ ടാക്സികൾ ഓടിക്കുന്നവർ കനത്ത പിഴ നൽകേണ്ടി വരും. അംഗീകൃത പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിക്കണമെന്ന് അതോറിറ്റി താമസക്കാരോട് ആവശ്യപ്പെട്ടു.