Begin typing your search...

വ്യവസായ മേഖലയിൽ അബുദാബി 1000 കോടി ദിർഹം നിക്ഷേപിക്കും ;13000 പേർക്ക് ജോലിസാധ്യതകൾ

വ്യവസായ മേഖലയിൽ അബുദാബി 1000 കോടി ദിർഹം നിക്ഷേപിക്കും ;13000 പേർക്ക് ജോലിസാധ്യതകൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

2031 നോ ടകം വ്യവസായിക ഉത്പാദനമേഖലയിലെ നിക്ഷേപം വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് 1000 കോടിയുടെ നിക്ഷേപം ചെയ്യുവാൻ അബുദാബി തീരുമാനിച്ചിരിക്കുന്നത്. 17200 കോടി ദിർഹത്തിലേക്ക് ഉല്പാദന മേഖലയിലെ നിക്ഷേപം വർദ്ധിപ്പിക്കുകയാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്,. ഇതുവഴി 13600 -)ഓളം ജോലി സാധ്യതകളാണ് മേഖലയിൽ ഉണ്ടാവുക.എണ്ണ ഉത്പന്നങ്ങൾ കൂടാതെ മറ്റുൽപ്പന്നങ്ങളിൽനിന്നും വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വ്യാവസായിക മേഖലയുടെ വളർച്ചയ്ക്ക് വൻ ആനുകൂല്യങ്ങളാണ് അബുദാബി നൽകിവരുന്നത്.

വ്യാവസായിക സ്ഥാപനങ്ങളുടെ മൂലധനം ഉൽപാദനത്തിലേക്കു മാറിയതോടെ 310 കോടി ദിർഹമായും ഉയർന്നു. അബുദാബിയിൽ നേരിട്ടുള്ള വിദേശ നിക്ഷേപകാരെ ആകർഷിക്കുന്നതിനായി ലൈസൻസ് നടപടിക്രമങ്ങൾ ലഘൂകരിച്ചു.ഈ വർഷം ആദ്യ പകുതിയിൽ മാത്രം 102 കോടി ദിർഹത്തിന്റെ ഇളവ് നൽകി. ആദ്യ 2 വർഷത്തേക്ക് ലൈസൻസ് ഫീസിൽ ഇളവ്, സൗജന്യ ഓഫിസ്, വൻകിട കമ്പനികൾക്ക് വൈദ്യുതി നിരക്കിൽ 41% ഇളവ് തുടങ്ങി ഒട്ടേറെ ആനുകൂല്യങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളത്. ലോകത്തിന്റെ ഏതു കോണിലിരുന്നും അബുദാബിയിൽ ബിസിനസ് ചെയ്യാൻ അവസരമൊരുക്കുന്നതിലൂടെ വിദേശികൾക്ക് എളുപ്പത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സാധിക്കുകയും, നിക്ഷേപം വർദ്ധിപ്പിക്കുവാനും സാധ്യതയുണ്ട്.ഈ വർഷം ആദ്യ 6 മാസത്തിനിടെ 136 പുതിയ ലൈസൻസുകൾ നൽകിയത് വ്യാവസായിക രംഗത്തെ അതിവേഗ വളർച്ച സൂചിപ്പിക്കുന്നെന്നാണ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ബ്യൂറോ റിപ്പോർട്ട്.

Krishnendhu
Next Story
Share it