Begin typing your search...

യു എ ഇ 1000 രൂപയുടെ പുതിയ പോളിമർ നോട്ട് പുറത്തിറക്കി, പഴയ നോട്ടുകളും ഉപയോഗിക്കാം

യു എ ഇ 1000 രൂപയുടെ പുതിയ പോളിമർ നോട്ട് പുറത്തിറക്കി, പഴയ നോട്ടുകളും ഉപയോഗിക്കാം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


യു എ ഇ : 51-മത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ (സിബിയുഎഇ) 1000 ദിർഹം മൂല്യമുള്ള പുതിയ പോളിമർ നോട്ട് പുറത്തിറക്കി. പുതിയ ഡിസൈനുകളും നൂതന സുരക്ഷാ ഫീച്ചറുകളും പുതിയ നോട്ടിൽ ഉപയോഗിച്ചിട്ടുണ്ട്.നിലവില്‍ പ്രചാരത്തിലുള്ള ഇതേ മൂല്യമുള്ള പേപ്പര്‍ ബാങ്ക് നോട്ടിനൊപ്പം ഈ പുതിയ പോളിമര്‍ ബാങ്ക് നോട്ട് ഉപയോഗിക്കാമെന്നും പുതിയ നോട്ട് രാജ്യത്തെ ബാങ്കുകളിലേക്കും എക്സ്ചേഞ്ച് ഹൗസുകളിലേക്കും വിതരണം ചെയ്തതായും സെന്‍ട്രല്‍ ബേങ്ക് കൂട്ടിച്ചേര്‍ത്തു.

യു എ ഇയില്‍ വിതരണം ചെയ്യുന്ന, പോളിമര്‍ മെറ്റീരിയല്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുള്ള ആദ്യത്തെ ബാങ്ക് നോട്ടാണിത്. സുസ്ഥിരതാ നയത്തിന്റെ ഭാഗമായി സെന്‍ട്രല്‍ ബാങ്ക് ഓഫ് യു എ ഇ ഈ ബാങ്ക് നോട്ട് പോളിമര്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. പരമ്പരാഗത കോട്ടണ്‍ പേപ്പര്‍ നോട്ടുകളേക്കാള്‍ കൂടുതല്‍ ഈട് നില്‍ക്കുന്നതും, സുസ്ഥിരവുമാണ് പോളിമര്‍ ബാങ്ക് നോട്ടുകള്‍. യു എ ഇ രാഷ്ട്ര പിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍, എമിറേറ്റ്സിന്റെ ആദ്യ തലമുറ ഭരണാധികാരികള്‍ എന്നിവരോടും, രാജ്യത്തെ ഒന്നിപ്പിക്കുന്നതില്‍ ഇവരുടെ സമര്‍പ്പണത്തിന്റെയും ചരിത്രപരമായ പങ്കിനോടുമുള്ള ബഹുമാനാര്‍ത്ഥമാണ് രാജ്യം പുതിയ ബാങ്ക് നോട്ട് പുറത്തിറക്കിയത്.

രാജ്യത്തിന്റെ സമീപകാല ചരിത്രത്തിലെ ബൃഹദ് നിമിഷങ്ങളെ ഓർമിപ്പിക്കുന്നതാണ് പുതിയ നോട്ടിലെ ചിത്രങ്ങൾ. ബഹിരാകാശ പര്യവേഷണങ്ങളെ ഓർമിപ്പിക്കുന്നതാണ് പുതിയ നോട്ടിലെ ചിത്രങ്ങൾ. മുൻ പ്രസിഡന്റും യുഎഇ സ്ഥാപകനുമായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ചിത്രമാണ് നോട്ടിന്റെ മുൻഭാഗത്തുള്ളത്. മുൻ പ്രസിഡന്റിന്റെ ചിത്രത്തിന് തൊട്ടരികിലായി ഒരു ബഹിരാകാശ വാഹനത്തിന്റെ ചിതമാണുള്ളത് . മധ്യഭാഗത്ത് യൂണിയന്‍ രേഖയില്‍ ഒപ്പ് വെച്ച ശേഷമുള്ള സ്ഥാപക പിതാക്കന്മാരുടെ സ്മാരക ചിത്രവും, ഇടതുവശത്ത് എമിറേറ്റ്‌സിലെ രക്തസാക്ഷികളുടെ സ്മാരകമായ വഹാത് അല്‍ കരാമയുടെ ചിത്രവും, ഇത്തിഹാദ് മ്യൂസിയ ത്തിന്റെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ പറയുന്നതനുസരിച്ച്, 1976-ൽ ഷെയ്ഖ് സായിദും നാസയുടെ പ്രഥമ പ്രവർത്തകരും തമ്മിലുള്ള കൂടിക്കാഴ്ചയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് പുതിയ നോട്ടിന് രൂപകൽപ്പന നൽകിയിരിക്കുന്നത് . ബഹിരാകാശ പര്യവേക്ഷണത്തിന്റെ കാര്യത്തിൽ യുഎഇയെ മുൻനിരയിൽ നിർത്താനുള്ള ഭരണാധികാരിയുടെ തീവ്രമായ അഭിലാഷത്തെയാണ് ഇത് പ്രധാനം ചെയ്യുന്നത്. ഷെയ്ഖ് സായിദിന്റെ ചിത്രത്തിന് ഇടതുവശത്ത് 2021-ൽ നടത്തിയ യായുടെ സ്മരണാർത്ഥം 'എമിറേറ്റ്സ് മിഷൻ ടു എക്സ്പ്ലോർ ചൊവ്വ - ദി ഹോപ്പ് പ്രോബ്' എന്ന വാക്കുകളും ഉണ്ട്.വ്യത്യസ്തമായ വയലറ്റ് ഷേഡുകള്‍, ഫ്‌ലൂറസെന്റ് നീല നിറത്തില്‍ മധ്യഭാഗത്ത് അടയാളപ്പെടുത്തിയിട്ടുള്ള യു എ ഇ നാഷന്‍ ബ്രാന്‍ഡ്, നൂതന ഇന്റാഗ്ലിയോ പ്രിന്റിംഗ് ടെക്‌നിക്കുകള്‍ ഉപയോഗിച്ച് സൃഷ്ടിച്ച ഡ്രോയിംഗുകള്‍, ലിഖിതങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് ഈ പുതിയ ബാങ്ക് നോട്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉപഭോക്താക്കളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും കള്ളപ്പണത്തെ ചെറുക്കുന്നതിനുമായി വിപുലമായ സുരക്ഷാ ഫീച്ചറുകളും പുതിയ 50 ദിര്‍ഹം ബാങ്ക് നോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Krishnendhu
Next Story
Share it