Begin typing your search...

യു എ ഇ യിൽ തൊഴിലിനൊപ്പം അംഗീകൃത കോഴ്സുകൾ പഠിക്കുന്നവർക്ക് ഇനി 10 ദിവസത്തെ വിദ്യഭ്യാസവധി

യു എ ഇ യിൽ തൊഴിലിനൊപ്പം അംഗീകൃത കോഴ്സുകൾ പഠിക്കുന്നവർക്ക് ഇനി 10 ദിവസത്തെ വിദ്യഭ്യാസവധി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യു എ ഇ യിൽ സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ ചെയ്യുന്നതിനോടൊപ്പം അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്നവർക്ക് 10 ദിവസത്തെ വിദ്യാഭ്യാസവധി പ്രഖ്യാപിച്ച് യു എ ഇ.ശമ്പളത്തോട് കൂടി ലഭിക്കുന്ന ഈ അവധി പരീക്ഷകൾക്ക് ഉപകരിക്കും. ഒരു സ്‌പോൺസറുടെ കീഴിൽ രണ്ട് വർഷം പൂർത്തിയാക്കിയവർക്ക് മാത്രമാണ് ഈ അവധി ലഭിക്കുവാൻ അപേക്ഷകൾ സമർപ്പിക്കുവാൻ സാധിക്കുകയുള്ളു എന്ന് യു എ ഇ ഡിജിറ്റൽ സർക്കാർ അതോറിറ്റി അറിയിച്ചു.

സ്വകാര്യ മേഖലയിൽ സാധാരണയായി 9 തരാം അവധികൾ നേരത്തെയും ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. ദേശീയ സേവനത്തിനു വേണ്ടിയുള്ള അവധി, പഠനാവധി, ഉറ്റവരുടെ മരണത്തെ തുടർന്നുള്ള അവധി, ഹജ് ഉംറ തീർഥാടനാവധി, പ്രസവ, ശിശു പരിപാലനാവധി, മാതാപിതാക്കളുടെ പരിചരണത്തിനുള്ള പ്രത്യേക അവധി, തൊഴിൽ നിയമപ്രകാരമുള്ള ചികിത്സാ അവധി എന്നിവയ്ക്ക് പുറമെ ഔദ്യോഗിക, വാരാന്ത്യ അവധികൾക്കും അവകാശമുണ്ട്.

ഉറ്റവരുടെ മരണത്തിൽ 3 മുതൽ 5 ദിവസം വരെയാണ് അവധി ലഭിക്കുക. ഭാര്യയോ ഭർത്താവോ മരിച്ചാൽ 5 ദിവസവും, അമ്മയോ, അച്ഛനോ, മക്കളോ, സഹോദരങ്ങളോ മരിച്ചാൽ 3 ദിവസമാണ് അവധി ലഭിക്കുക. മരിച്ച ദിവസം മുതലാണ് അവധി കണക്കാക്കുക.

പ്രസവാവധി സാധാരണയായി സ്ത്രീയ്ക്ക് 60 ദിവസം വരെയും, പുരുഷന് 5 ദിവസവുമാണ് ലഭിക്കുക. 45 ദിവസം ശമ്പളത്തോടു കൂടിയ അവധിയും 15 ദിവസം പകുതി വേതനത്തോട് കൂടിയ അവധിയുമാണ് ലഭിക്കുക. അംഗീകൃത സർട്ടിഫിക്കറ്റോടു കൂടി എപ്പോൾ അപേക്ഷിച്ചാലും പ്രസവാവധി ലഭിക്കും.

പ്രസവാനന്തരം അമ്മയ്ക്കോ കുഞ്ഞിനോ കൂടുതൽ വൈദ്യ പരിചരണം ആവശ്യമെങ്കിൽ വേതനരഹിത അവധിയും അനുവദിക്കും. കുഞ്ഞ് പ്രത്യേക പരിചരണം ആവശ്യമുള്ള ഭിന്നശേഷിയുള്ളതാണെങ്കിൽ 30 ദിവസം കൂടി ശമ്പളത്തോടെ അവധിക്ക് അർഹതയുണ്ട്. ആവശ്യമെങ്കിൽ 30 ദിവസം കൂടി വേതനമില്ലാത്ത അവധിയും ലഭിക്കും. പ്രസവിച്ച് ജോലിയിൽ തിരികെ പ്രവേശിച്ച അമ്മയ്ക്ക് ആറുമാസം വരെ മുലകൊടുക്കാൻ ഒരു മണിക്കൂർ വിശ്രമസമയമുണ്ട്. ഇതിന്റെ പേരിൽ വേതനം തടയാൻ പാടില്ല.

തീർത്ഥാടന അവധി സാധാരണയായി വേതന രഹിതമായാണ് ലഭിക്കുക. ഹജ്, ഉംറ തീർഥാടനത്തിന് ഒരു തവണ മാത്രമാണ് അവധി ലഭിക്കുക. 30 ദിവസം വരെ വേതന രഹിതമായ അവധി ലഭിക്കും. എന്നാൽ ഉംറയ്ക്ക് പോകാൻ അവധിക്ക് അപേക്ഷിച്ചാൽ തൊഴിലുടമയ്ക്ക് നിരസിക്കാനും അവകാശമുണ്ട്. അവധി നൽകിയാൽ തൊഴിലാളിയുടെ വാർഷികാവധിയിൽ നിന്ന് കുറയ്ക്കാനും ഉടമക്ക് സാധിക്കും.

Krishnendhu
Next Story
Share it