Begin typing your search...

പാർക്കിങ്ങ് സൗജന്യം ; ഡിസംബർ 1 മുതൽ ഡിസംബർ 5 രാവിലെ 7.59 വരെ

പാർക്കിങ്ങ് സൗജന്യം ; ഡിസംബർ 1 മുതൽ ഡിസംബർ 5 രാവിലെ 7.59 വരെ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


യു എ ഇ : യു എ ഇ ദേശീയദിനത്തോടനുബന്ധിച്ച് ഡിസംബർ 1 മുതൽ മുതൽ മൂന്ന് ദിവസത്തേക്ക് അബുദാബിയിൽ പാർക്കിങ് ഫീസുകൾ നൽകേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു. ഞായറാഴ്ച ദിവസങ്ങളിൽ പൊതു അവധി ആയതിനാലും തലസ്ഥാന നഗരിയിൽ പാർക്കിംഗ് ഫീസുകൾ ഇടാക്കുകയില്ല. ഡിസംബർ ഒന്നു മുതൽ ഡിസംബർ 5 രാവിലെ 7.59 വരെ ആളുകൾക്ക് ഈ ആനുകൂല്യം ലഭിക്കും.

നിയന്ത്രണങ്ങൾ പാലിക്കണമെന്നും നിരോധിത സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും ഗതാഗതം തടസ്സപ്പെടുത്തരുതെന്നും ഐടിസി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. പിഴ ഈടാക്കാതിരിക്കാൻ രാത്രി 9 മുതൽ രാവിലെ 8 വരെ റസിഡന്റ് പാർക്കിംഗ് സംബന്ധിച്ച മവാഖിഫ് ചട്ടങ്ങൾ പാലിക്കണമെന്നും വാഹനമോടിക്കുന്നവർക്ക് നിർദേശം നൽകിയിട്ടുണ്ട്.

താമസക്കാർക്ക് മാത്രം അനുവദിച്ചിട്ടുള്ള പാർക്കിങ്ങുകളിൽ മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ശിക്ഷാർഹമാണ്. 200 ദിർഹമാണ് പിഴയായി ഈടാക്കുക. ടിക്കറ്റ് പതിച്ച് നാല് മണിക്കൂറിനുള്ളിൽ വാഹനം നീക്കം ചെയ്തില്ലെങ്കിൽ അധികൃതർ വാഹനം നീക്കം ചെയ്യും. ഐ ടി സി വെബ്സൈറ്റ്, ഇമെയിൽ, ആപ്പുകൾ,കസ്റ്റമർ സെന്ററുകൾ എന്നിവ വഴി എല്ലാ വിവരങ്ങളും അറിയാൻ സാധിക്കും.

website: www.itc.gov.ae, ഇമെയിൽ വഴി വിവരങ്ങൾ അറിയുന്നതിന് ; customer.care@itc.gov.ae ഫോൺ ആപ്പ് വഴി വിവരങ്ങൾ അറിയുന്നതിന് : ദർബ് സ്മാർട്ട് ഫോൺ അപ്ലിക്കേഷൻ,കസ്റ്റമർ സെന്ററുകൾ വഴി വിവരങ്ങൾ അറിയുന്നതിന് 80088888 നമ്പറിൽ വിളിക്കുക .

Krishnendhu
Next Story
Share it