Begin typing your search...

സന്ദർശക വിസ ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിഴ അടക്കണം

സന്ദർശക വിസ ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിഴ അടക്കണം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സന്ദർശക വിസ ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിഴ അടക്കണമെന്ന് യുഎഇയിലെ ട്രാവൽ ഏജൻസികൾ അറിയിച്ചു. യാത്രക്കാർക്ക് നിർദ്ദിഷ്ട കാലയളവിനുളളിൽ യുഎഇയിൽ പ്രവേശിക്കാൻ കഴിയുന്നില്ലെങ്കിൽ, ഫീസ് അടച്ച് വിസ റദ്ദാക്കണം. അല്ലെങ്കിൽ 200 ദിർഹം ഫീസ് അടച്ച് അവർക്ക് രാജ്യത്തേക്കുളള പ്രവേശനം രണ്ട് മാസത്തേക്ക് നീട്ടാം. കഴിഞ്ഞ ഒരു മാസമായി ഇതാണ് നിയമമെന്ന് ട്രാവൽ ഏജന്റുമാർ അറിയിച്ചു.

ഉപയോഗിക്കാത്ത വിസ റദ്ദാക്കുന്നതിനുളള ചെലവ് ട്രാവൽ ഏജന്റിനെ ആശ്രയിച്ച് വ്യത്യാസപ്പെടും. ചില ട്രാവൽസുകാർ 300 ദിർഹം ഈടാക്കിയേക്കും. എമിഗ്രെഷൻ സിസ്റ്റത്തിൽ നിന്ന് ഫയൽ റദ്ദാക്കുന്നതിനാണിത്. റദ്ദായില്ലെങ്കിൽ പുതിയ വിസക്ക് അപേക്ഷിക്കുമ്പോൾ പ്രശ്‌നമാകും. 'സിസ്റ്റം അപേക്ഷ സ്വീകരിക്കാത്തതിനാൽ സന്ദർശകന് പുതിയ വിസ ലഭിക്കില്ല.' പുതിയ വിസകൾ നിരസിക്കപ്പെട്ടതായി യുഎഇക്ക് പുറത്തുളള ചില ട്രാവൽ ഏജന്റുമാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

3600 രൂപയാണ് വിസ റദ്ദു ചെയ്യാൻ നാട്ടിൽ ഈടാക്കുന്നത്. ചില സാഹചര്യങ്ങളിൽ നിശ്ചിത സമയത്തിനുളളിൽ ഒരു യാത്രക്കാരൻ രാജ്യത്ത് പ്രവേശിക്കുന്നതിൽ പരാജയപ്പെട്ടാൽ, സിസ്റ്റത്തിൽ വിസ സ്വയമേവ റദ്ദാക്കപ്പെടാറുണ്ട്. അങ്ങനെയെങ്കിൽ സന്ദർശകർക്ക് പുതിയ വിസയിൽ രാജ്യത്ത് പ്രവേശിക്കാം. മറ്റ് ചില സാഹചര്യത്തിൽ കാലാവധി നീട്ടാൻ കഴിയും. എമിഗ്രേഷൻ പോർട്ടൽ വഴി 200 ദിർഹം അടച്ച് 60 ദിവസത്തേക്ക് കൂടി സാവകാശം തേടാം.

Ammu
Next Story
Share it