Begin typing your search...
ഭക്ഷ്യ ഉല്പാദനമേഖലയിലെ നിയമ ലംഘനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ച് അബുദാബി
അബുദാബി : അബുദാബി എമിറേറ്റിലെ കാർഷിക, ഭക്ഷ്യ ഉല്പാദനമേഖലയിലെ നിയമ ലംഘനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ച് അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോരിറ്റി. നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കും. പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയിൽ ലംഘനങ്ങൾ നടത്തിയാൽ ലൈസെൻസ് സസ്‌പെൻഡ് ചെയ്യും.പിഴകൾ അടക്കാതിരിക്കുകയോ, ലംഘനങ്ങൾ തുടരുകയോ ചെയ്യുന്ന സാഹചര്യത്തിൽ സംരംഭത്തിന്റെ ലൈസെൻസ് റദ്ദാക്കും. അതോറിറ്റിയുടെ ശ്രമങ്ങൾ കാർഷിക മേഖലയുടെ വികസനം വർദ്ധിപ്പിക്കുമെന്നും അബുദാബിയിലെ ഭക്ഷ്യ സുരക്ഷയും ജൈവ സുരക്ഷാ സംവിധാനവും ശക്തിപ്പെടുത്തുമെന്നും എഡി എഫ് എസ് എ ഡയറക്ടർ ജനറൽ സയീദ് അൽ ബഹ്‌രി അൽ അമേരി പറഞ്ഞു
Next Story