Begin typing your search...

സ്വദേശിവത്കരണം പൂർത്തിയാക്കാൻ ഇനി ഒരാഴ്ച കൂടി, ജനുവരിയിൽ പരിശോധന ആരംഭിക്കും

സ്വദേശിവത്കരണം പൂർത്തിയാക്കാൻ ഇനി ഒരാഴ്ച കൂടി, ജനുവരിയിൽ പരിശോധന ആരംഭിക്കും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ദുബായ് : സ്വദേശിവത്കരണം നിർബന്ധമാക്കിയ സാഹചര്യത്തിൽ ഒരാഴ്ചകൂടിയാണ് യു എ ഇ യിലെ കമ്പനികൾക്ക് അവശേഷിക്കുന്ന സമയം. മലയാളികളുടേതടക്കം 13000 കമ്പനികളാണ് സ്വദേശിവത്കരണം പൂർത്തീകരിക്കേണ്ടത്. .ജനുവരി 10നു ശേഷം പരിശോധന തുടങ്ങും.

നിയമം നടപ്പിലാക്കാത്ത കമ്പനികളെ ഓൺലൈൻ സംവിധാനത്തിലൂടെ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തും. വ്യാജരേഖകൾ വഴി നിർദിഷ്ട സ്വദേശി നിയമനത്തിൽ തിരിമറി നടത്തുകയോ നാമമാത്ര നിയമനം കൊണ്ട് അധികൃതരെ കബളിപ്പിക്കുകയോ ചെയ്താൽ കമ്പനി ഫയൽ പ്രോസിക്യൂഷനു കൈമാറുമെന്നു മന്ത്രാലയ അധികൃതർ അറിയിച്ചു

50 തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ രണ്ട് ശതമാനം സ്വദേശികളായിരിക്കണം എന്നാണു നിയമം . ഈ വർഷം അവസാനിക്കുന്നതിനു മുൻപ് മികച്ച തസ്തികയിൽ അവരുടെ നിയമനം പൂർത്തിയാക്കിയിരിക്കണം. സ്വദേശിവൽക്കരണം നടപ്പാക്കാനുള്ള കാലാവധി കമ്പനികളെ ഓർമിപ്പിച്ചു മന്ത്രാലയം 'കൗണ്ട് ഡൗൺ ' ആരംഭിച്ചു. സ്വദേശിവൽക്കരണം യാഥാർഥ്യമാക്കിയ കമ്പനികൾക്ക് ഓരോ സ്വദേശിയുടെ നിയമനത്തിനും സഹായമായി 6000 ദിർഹം നാഫിസ് വഴി ലഭിക്കും. ജോലി നൽകാതെ പേരിനു മാത്രം നിയമന ഫയൽ രൂപപ്പെടുത്തുന്നതു കടുത്ത നിയമ ലംഘനമാണെന്നും അധികൃതർ ഓർമിപ്പിച്ചു.

നിയമനം നൽകിയ ഒരു സ്വദേശി രാജിവച്ചാൽ രണ്ട് മാസത്തിനകം പുതിയ നിയമന നടപടികൾ സ്വീകരിക്കണം. അതുവരെ നാഫിസ് നിയമനാനുകൂല്യം സ്ഥാപനത്തിനു ലഭിക്കും. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് വേതനം നൽകുന്ന വേതന സുരക്ഷാ പദ്ധതി (ഡബ്ല്യുപിഎസ്) വഴിയായിരിക്കണം സ്വദേശികൾക്കും വേതനം നൽകേണ്ടത്. അതിനു സാധിച്ചില്ലെങ്കിൽ രാജ്യം അംഗീകരിച്ച മറ്റു വേതന വിനിമയ സംവിധാനവും കമ്പനികൾക്ക് സ്വീകരിക്കാം. രാജ്യത്തെ ഏതെങ്കിലും ഒരു പെൻഷൻ പദ്ധതിയിൽ റജിസ്റ്റർ ചെയ്യണമെന്നും സ്വദേശികൾക്ക് മന്ത്രാലയം നിർദേശം നൽകി. കാലാവധിയുള്ള വർക്ക് പെർമിറ്റുകളുടെ എണ്ണം നോക്കി സ്ഥാപനങ്ങളിലെ സ്വദേശി നിയമനം മനസ്സിലാക്കാനും മന്ത്രാലയത്തിനു സാധിക്കും.

Krishnendhu
Next Story
Share it