Begin typing your search...
ദുബായിൽ കിഴക്കൻ മേഖലകളിലും തീരപ്രദേശങ്ങളിലും മഴയ്ക്ക് സാധ്യത
യു എ ഇ : യുഎഇയില്‍ ഇന്ന് അന്തരീക്ഷം മേഘാവൃതം ആയിരിക്കും. രാജ്യത്തിന്റെ കിഴക്കൻ മേഖലകളിലും തീരപ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മിതമായ കാറ്റുണ്ടായിയ്ക്കും. കടൽ തീരങ്ങളിലെ കാറ്റ് പൊടിക്കാറ്റിന് കാരണമായേക്കാം. എമിറേറ്റ്‌സില്‍ ഉയര്‍ന്ന താപനില 27 ഡിഗ്രി സെല്‍ഷ്യസിനും 28 ഡിഗ്രി സെല്‍ഷ്യസിനുമിടയിലായിരിക്കും. വൈകുന്നേരങ്ങളിൽ താപനില 17 ഡിഗ്രി സെൽഷ്യസ് വരെ താഴും. കുന്നിൻ പ്രദേശങ്ങൾ താപനില 9 ഡിഗ്രി വരെ താഴും. രാത്രിയിലും രാവിലെയും അന്തരീക്ഷം ഈര്‍പ്പമേറിയതായി അനുഭവപ്പെടും. കടൽ പൊതുവെശാന്തമായിരിക്കും.
Next Story