Begin typing your search...

ഫേസ് പരിശോധന വഴി ബോർഡിങ് പാസുകൾ, ആദ്യഘട്ടം പൂർത്തിയാക്കി അബുദാബി അന്താരാഷ്ട്ര വിമാനത്താവളം

ഫേസ് പരിശോധന വഴി ബോർഡിങ് പാസുകൾ, ആദ്യഘട്ടം പൂർത്തിയാക്കി അബുദാബി അന്താരാഷ്ട്ര വിമാനത്താവളം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യു എ ഇ : ഫേസ് പരിശോധന വഴി ബോർഡിങ് പാസുകൾ ലഭ്യമാകുന്ന ബിയോമെട്രിക് സംവിധാനത്തിന്റെ ആദ്യ ഘട്ടം അബുദാബി എയർപോട്ടിൽ പൂർത്തിയായി. പദ്ധതി പൂർത്തിയായാൽ അബുദാബി എയർപോർട്ടിൽ ബോർഡിങ് പാസുകൾ ലഭിക്കുന്നതിന് പാസ്സ്‌പോർട്ട്, ടിക്കറ്റ് എന്നിവ ആവശ്യമില്ല. പദ്ധതിയാഥാർത്ഥ്യമാകുന്നതോടെ, ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ലോകത്തിലെ ആദ്യത്തെ വിമാനത്താവളമായി അബുദാബി അന്താരാഷ്ട്ര വിമാനത്താവളം മാറും.

യാത്രക്കാർ സ്വന്തമായി ബാഗേജുകൾ എടുക്കുന്ന സ്ഥലങ്ങൾ,ഇമ്മിഗ്രേഷൻ ഇ ഗേറ്റുകൾ, ബോർഡിങ് ഗേറ്റുകൾ, പാസഞ്ചർ പോയിന്റുകൾ എന്നിവിടങ്ങളിൽ ബിയോമെട്രിക് സംവിധാനം നടപ്പിലാക്കും. എല്ലാ ഉപഭോക്തൃ ടച്ച് പോയിന്റുകളിലും ബയോമെട്രിക് സൊല്യൂഷനുകളുള്ള ലോകത്തിലെ ആദ്യത്തെ വിമാനത്താവളവും അബുദാബി എയർപോർട്ട് ആയിരിക്കും.

ഇതോടെ തിരക്കൊഴിഞ്ഞ് നടപടിക്രമങ്ങൾ എളുപ്പത്തിൽ പൂർത്തീകരിക്കുകയും ഉപഭോകതാക്കളുടെ യാത്ര സുഗമമാക്കാനും സാധിക്കും. അബുദാബി എമിറേറ്റിന്റെ ഡിജിറ്റലൈസേഷൻ കാഴ്ചപ്പാടിന്റെ ഭാഗമായാണ് ബയോമെട്രിക്സ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

Krishnendhu
Next Story
Share it