Begin typing your search...

ആഗോള ടൂറിസത്തിൽ പരിസ്ഥിതിക്ക് പ്രാധാന്യം ;ഷാർജയെ ഹരിതാഭമാക്കി നൂറു മരങ്ങൾ നട്ട് കായികതാരങ്ങൾ

ആഗോള ടൂറിസത്തിൽ പരിസ്ഥിതിക്ക് പ്രാധാന്യം ;ഷാർജയെ ഹരിതാഭമാക്കി നൂറു മരങ്ങൾ നട്ട് കായികതാരങ്ങൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ഷാ​ർ​ജ : പരിസ്ഥിതിയെ പരിപാലിച്ചും പുഷ്ടിപ്പെടുത്തിയും ഷാർജ . പരിസ്ഥിതി സംസാരക്ഷണത്തിനു കരുത്ത് പകർന്നു കൊണ്ട് ഷാർജയിലെ കായിക താരങ്ങൾ ഷാ​ർ​ജ​യി​ൽ നൂ​റു മ​ര​ങ്ങ​ൾ ന​ട്ടു. വനവത്കരണം പ്രോത്സാഹിപ്പിച്ചുകൊണ്ട് പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്ന​തിന്റെ ഭാ​ഗ​മാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ആ​ഗോ​ള ടൂ​റി​സം ഭൂ​പ​ട​ത്തി​ൽ ന​ഗ​ര​ങ്ങ​ളു​ടെ പ​ദ​വി ഉ​യ​ർ​ത്തു​ന്ന​തി​ൽ പ​രി​സ്ഥി​തി പ്ര​ധാ​ന ഘ​ട​ക​മാ​ണെ​ന്ന്​ എ​സ്‌.​സി.‌​ഡി.‌​ടി.‌​എ ചെ​യ​ർ​മാ​ൻ ഖാ​ലി​ദ് ജാ​സിം അ​ൽ മി​ദ്‌​ഫ പ​റ​ഞ്ഞു.ഷാ​ർ​ജ പ​രി​സ്ഥി​തി സം​ര​ക്ഷി​ത മേ​ഖ​ല അ​തോ​റി​റ്റി​യു​ടെ​യും യു.​ഐ.​എം എ​ഫ്1-​എ​ച്ച് ടു ​ഒ വേ​ൾ​ഡ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഷാ​ർ​ജ കൊ​മേ​ഴ്‌​സ് ആ​ൻ​ഡ് ടൂ​റി​സം ഡെ​വ​ല​പ്‌​മെ​ന്‍റ്​ അ​തോ​റി​റ്റി​യാ​ണ്​ അ​ൽ മു​ൻ​ത​ർ ഭാ​ഗ​ത്ത്​ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി മ​ര​ങ്ങ​ൾ ന​ട്ട​ത്. ഷാ​ർ​ജ കി​രീ​ടാ​വ​കാ​ശി​യും ഉ​പ​ഭ​ര​ണാ​ധി​കാ​രി​യും ഷാ​ർ​ജ എ​ക്‌​സി​ക്യൂ​ട്ടി​വ് കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ സു​ൽ​ത്താ​ൻ അ​ൽ ഖാ​സി​മി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ്​ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

Krishnendhu
Next Story
Share it