Begin typing your search...

സ്വദേശിവത്കരണം ; അവിദഗ്ധ ജോലിയിലേക്കു സ്വദേശികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്ന പരസ്യം യുഎഇ നിരോധിച്ചു

സ്വദേശിവത്കരണം ; അവിദഗ്ധ ജോലിയിലേക്കു സ്വദേശികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്ന പരസ്യം യുഎഇ നിരോധിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അബുദാബി : സ്വദേശിവത്കരണ നിയമത്തിൽ മായം കലർത്താൻ ശ്രമിച്ച കമ്പനികൾക്കെതിരെ ആഞ്ഞടിച്ച് മന്ത്രാലയം. ഇതിന്റെ ഭാഗമായി അവിദഗ്ധ ജോലിയിലേക്കു സ്വദേശികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്ന പരസ്യം യുഎഇ നിരോധിച്ചു.സ്വദേശിവത്കരണത്തിന്റെ ഭാഗമായി അവിദഗ്ദ്ധ ജോലി വിഭാഗങ്ങളിലേക്ക് സ്വദേശികളെ ക്ഷണിച്ചുകൊണ്ട് പരസ്യം നൽകുന്നത് ശ്രദ്ധയിപ്പെട്ടതോടെയാണ് മന്ത്രാലയം ഇത്തരം പരസ്യങ്ങൾ നിരോധിച്ചത്. സ്വദേശികളെ റിക്രൂട്ട് ചെയ്യുന്ന പരസ്യം നൽകുന്നതിന് മുൻപ് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ അനുമതി എടുക്കണമെന്നും ആവശ്യപ്പെട്ടു.

50 ജീവനക്കാരിൽ കൂടുതലുള്ള സ്വകാര്യ കമ്പനികളുടെ വിദഗ്ധ തസ്തികയിൽ 2% സ്വദേശിവൽക്കരണം നടപ്പാക്കണമെന്നാണ് യുഎഇ നിയമം. സ്വദേശിവത്കരണം നടത്തുമ്പോൾ വിദഗ്ദ്ധ ജോലികളിലേക്ക് സ്വദേശികളെ ഉൾപ്പെടുത്തണമെന്ന് മന്ത്രാലയം നേരത്തെ അറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇതിനു വിപരീതമായി അവിദഗ്ത തസ്തികകളിലേക്ക് കമ്പനികൾ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്ന പരസ്യങ്ങൾ നൽകുകയായിരുന്നു.

നിയമലംഘകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇതേസമയം നിശ്ചിത ശതമാനത്തെക്കാൾ കൂടുതൽ സ്വദേശിവൽക്കരണം നടപ്പാക്കിയ കമ്പനികൾക്ക് വർക്ക് പെർമിറ്റ് ഫീസിൽ വൻ ഇളവ് ഉൾപ്പെടെ ഒട്ടേറെ ആനുകൂല്യവും പ്രഖ്യാപിച്ചു.

സ്വദേശികളെ ജോലിക്കു വയ്ക്കുന്നവർ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിൽ നിന്ന് വർക്ക് പെർമിറ്റ് എടുത്തിരിക്കണം. മന്ത്രാലയത്തിന്റെ നിബന്ധനകൾ പാലിച്ച് നിശ്ചിത ശമ്പളവും ആനുകൂല്യവും നൽകുമെന്ന് കരാർ ഒപ്പിടണം. ജോലിക്കു ചേർന്ന് ഒരു മാസത്തിനകം സ്വദേശികളുടെ പേരിൽ മാസാന്ത്യ പെൻഷൻ, സാമൂഹിക സുരക്ഷാ പദ്ധതിയിൽ ‍റജിസ്റ്റർ ചെയ്യുകയും വേണം. മന്ത്രാലയത്തെ യഥാസമയം അറിയിച്ച ശേഷമേ കരാറിൽ ഭേദഗതി വരുത്താവൂ എന്നും ഓർമിപ്പിച്ചു. ഇതേസമയം സ്വകാര്യ കമ്പനിയിൽ ജോലിക്കു ചേരുന്ന സ്വദേശികൾ ഉത്തരവാദിത്തത്തിൽ വീഴ്ച വരുത്തുകയോ നിയമം ലംഘിക്കുകയോ ചെയ്യരുതെന്നും നിർദേശിച്ചു.

Krishnendhu
Next Story
Share it