അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ഷാർജയുടെ ഇരുപത്തഞ്ചാം വാർഷികത്തിൽ വെള്ളിനക്ഷത്ര തിളക്കം
ഷാർജ : അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ഷാർജ 25 ആം വാർഷികാഘോഷത്തതിന്റെ ഭാഗമായി 1,000 സ്മാരക വെള്ളി നാണയങ്ങൾ പുറത്തിറക്കി. സെൻട്രൽ ബാങ്ക് ഓഫ് യു.എ.ഇ (സി.ബി.യു.എ.ഇ), യുമായി സഹകരിച്ചാണ് നാണയങ്ങൾ ഇറക്കിയത്. ഓരോ നാണയത്തിനും 40 ഗ്രാം ഭാരമുണ്ട്. സ്ഥാപിതമായ വർഷവുംയൂണിവേഴ്സിറ്റിയുടെ പേര് ഇംഗ്ലീഷിലും അറബിയിലും എഴുതിയിട്ടുണ്ട്. നാണയത്തിന്റെ മറുവശത്ത് 25-ാം വാർഷികം ആഘോഷിക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു ലോഗോ ഉൾപ്പെടുത്തിയിട്ടുണ്ട്. 25 ദിർഹം സാങ്കല്പിക മൂല്യമായും , യുഎഇ സെൻട്രൽ ബാങ്കിന്റെ പേര് അറബിയിലും ഇംഗ്ലീഷ് ഭാഷയിലും എഴുതിയിട്ടുണ്ട് . ഇഷ്യൂ ചെയ്ത എല്ലാ നാണയങ്ങളും AUS-ന് കൈമാറി. വിൽപ്പനയ്ക്ക് ലഭ്യമല്ല.
സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയും അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ഷാർജയുടെ പ്രസിഡന്റുമായ ഹിസ് ഹൈനസ് ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ദീർഘവീക്ഷണത്തിന്റെ ഭാഗമായാണ് 1997-ൽ AUS സ്ഥാപിതമായത്. പിന്നീട് പാഠ്യമികവിലും, സാമൂഹ്യപരമായും, സാംസ്കാരികമായും, വിദ്യാർത്ഥികളെ അവരുടെ കമ്മ്യൂണിറ്റികളെ ക്രിയാത്മകമായി സ്വാധീനിക്കാനും പ്രചോദിപ്പിക്കുന്ന സർവകലാശാലയായി മാറുകയായിരുന്നു . വാർഷികത്തിന്റെ ഭാഗമായി നാണയത്തിനു പുറമെ 25 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും അനുവദിക്കുന്നുണ്ട്.