Begin typing your search...
യു എ ഇ യിൽ തീരപ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത
യു എ ഇ : യു എ ഇ യിൽ തീര പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത. അന്തരീക്ഷം പൊതുവേ മേഘാവൃതമായിരിക്കുമെന്നും വടക്കു പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ ഇത് മഴക്ക് കരണമായേക്കാമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യം പൂർണ്ണമായും തണുത്ത കാലാവസ്ഥയിലേക്ക് കടന്നു കഴിഞ്ഞു.ഇതിന്റെ ഭാഗമായി അന്തരീക്ഷ താപ നില ക്രമാതീതമായി കുറഞ്ഞു വരികയാണ്. മിതമായ രീതിയിൽ കാറ്റുണ്ടായിരിക്കും.
യു എ ഇ യിലെ ഏറ്റവും ഉയർന്ന അന്തരീക്ഷ താപനില 28 ഡിഗ്രി സെൽഷ്യസിനും 29 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. വൈകുന്നേരങ്ങളിൽ താപനില 21 ഡിഗ്രി സെൽഷ്യസിനും 19 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. കുന്നിൻ പ്രദേശങ്ങളിൽ അന്തരീക്ഷ താപനില 10 ഡിഗ്രി സെൽഷ്യസ് വരെ താഴും. അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് വളരെ കൂടുതലായിരിക്കും. പകൽ സമയങ്ങളിൽ കടൽ പ്രക്ഷുബ്ധമാവാൻ സാധ്യതയുണ്ട്.
Next Story