Begin typing your search...

അബുദാബി അമുസ്‌ലിം കുടുംബ കോടതിയിൽ വിവാഹം രജിസ്റ്റർ ചെയ്യുന്നത് അനവധിപേർ

അബുദാബി അമുസ്‌ലിം കുടുംബ കോടതിയിൽ വിവാഹം രജിസ്റ്റർ ചെയ്യുന്നത് അനവധിപേർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


അബുദാബി : അബൂദബിയിലെ അമുസ്‌ലിം കുടുംബ കോടതിയിൽ ഇതുവരെ 5000 വിദേശി ദമ്പതികൾ വിവാഹം രജിസ്റ്റർ ചെയ്തു. ഇതിൽ 12% ദമ്പതികളും വിനോദസഞ്ചാരികളാണെന്ന് മീഡിയ ഫോറത്തിൽ അധികൃതർ വ്യക്തമാക്കി.മുസ്ലീങ്ങൾ അല്ലാത്ത, വിദേശി ദമ്പതികൾക്ക് കൂടി രാജ്യത്ത് വിവാഹം രജിസ്റ്റർ ചെയ്യാനുള്ള സൗകര്യമാണ് പ്രത്യേക കോടതിയിലുള്ളത്. ആകെ 127 രാജ്യങ്ങളിൽ നിന്നുള്ള ദമ്പതികളാണ് ഈ സേവനം ഉപയോഗപ്പെടുത്തിയതെങ്കിലും ഇതിൽ ഭൂരിഭാഗവും ഫിലിപ്പീൻസിൽ നിന്നുള്ള ദമ്പതികളായിരുന്നു.

കഴിഞ്ഞ വർഷം പ്രവർത്തനമാരംഭിച്ച കുടുംബകോടതിയിൽ ആദ്യമായി വിവാഹം രജിസ്റ്റർ ചെയ്തത് കനേഡിയൻ ദമ്പതികളാണ്. കഴിഞ്ഞ ഡിസംബറിലായിരുന്നു ഇവർ വിവാഹിതരായത്. തുടർന്ന് ഈ വർഷം ജനുവരിയിൽ എട്ട് ദമ്പതികളും ഫെബ്രുവരിയിൽ 57 പേരുമാണ് കോടതിയിൽ വിവാഹം രജിസ്റ്റർ ചെയ്തത്. നവംബറിൽ മാത്രം 627 ദമ്പതികളാണ് ഇവിടെ വിവാഹം രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Krishnendhu
Next Story
Share it